'എന്തൊക്കെ ചെയ്യണം, ചെയ്യണ്ടാന്ന് ഗോപിയേട്ടന്റെ മോന്‍ സുര പറഞ്ഞ് തന്നിട്ടുണ്ട്... വെറുതെ ട്രെയിനിംഗിന് പോയി സമയം കളഞ്ഞു'; സുരേഷ് ഗോപിയെ ട്രോളി ഹരീഷ് പേരടി

ഒല്ലൂര്‍ പൊലീസ് എസ്‌ഐയെ നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ സുരേഷ് ഗോപിയെ ട്രോളി നടന്‍ ഹരീഷ് പേരടി. എന്തൊക്കെ ചെയ്യണം ചെയ്യണ്ടെന്ന് ഗോപിയേട്ടന്റെ മോന്‍ സുര പറഞ്ഞു തന്നിട്ടുണ്ട്, വെറുതേ ട്രെയിനിംഗിനൊക്കെ പോയി സമയം കളഞ്ഞുവെന്നാണ് താരം പറയുന്നത്. പൊലീസ് യൂണിഫോമിലുള്ള ചിത്രം പങ്കുവച്ചാണ് നടന്റെ കുറിപ്പ്.

”എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടാന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന്‍ സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്…വെറുതെ ട്രെയിനിംഗിനൊക്കെ പോയി സമയം കളഞ്ഞു…ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നു…” എന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം, സംഭവത്തില്‍ പൊലീസ് അസോസിയേഷന് പരാതിയുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ വന്ന് രാജ്യസഭ ചെയര്‍മാന് പരാതി നല്‍കാമെന്നും അപ്പോള്‍ കാണമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. താന്‍ വളരെ സൗമ്യനായിട്ടാണ് എസ്‌ഐയോട് സംസാരിച്ചതെന്നും എംപിക്ക് സല്യൂട്ട് ചെയ്യണമെന്നാണ് പ്രോട്ടോക്കോള്‍.

രാഷ്ട്രീയം നോക്കി സല്യൂട്ട് ചെയ്യരുതെന്നും സല്യൂട്ട് ചെയ്യുക എന്ന സമ്പ്രദായത്തോട് തന്നെ തനിക്ക് താല്‍പര്യം ഇല്ല. എംപിയെയും എംഎല്‍എമാരെയും ഒന്നും പൊലീസ് ഔദ്യോഗികമായി സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന് ആരാണ് പറഞ്ഞത്. പൊലീസിന് അത്തരം മാനദണ്ഡം നിശ്ചയിക്കാന്‍ ആവില്ലെന്നും ഇന്ത്യയില്‍ ഒരു സംവിധാനം ഉണ്ടെന്നും അത് അനുസരിച്ചേ പറ്റൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

Latest Stories

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്