നടിയെയും ബിന്ദു അമ്മിണിയെയും ഉള്‍പ്പെടുത്തി 'അതിജീവിതകള്‍ക്ക്' എന്നാക്കി, വര്‍ഗ്ഗീകരണം പിന്തുണയ്ക്കാത്തതിനേക്കാള്‍ വൃത്തികേട്: ഹരീഷ് പേരടി

ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരീഷ് പേരടിയും. പക്ഷെ ഒരു വ്യത്യാസമുണ്ട്, നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദു അമ്മിണി ടീച്ചറെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും ഉള്‍പ്പെടുത്തി അതിജീവിത എന്ന വാക്കിനെ അതിജീവിതകള്‍ക്ക് എന്നാക്കി മാറ്റിയാണ് പിന്തുണ പ്രഖ്യാപിക്കുന്നത് എന്ന് ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

അതിജീവിതക്ക് പിന്തുണ നല്‍കുന്ന യുവതാരങ്ങളെ… മദ്ധ്യവയസക്കനായ ഞാനും നിങ്ങളൊടൊപ്പമാണ്… പക്ഷെ ചെറിയ ഒരു വിത്യാസമുണ്ട്… ആക്രമിക്കപ്പെട്ട നടിയേയും നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദു അമ്മിണി ടീച്ചറെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും ഉള്‍പ്പെടുത്തി അതിജീവിത എന്ന വാക്കിനെ സ്വയം തിരുത്തി അതിജീവിതകള്‍ക്ക് എന്നാക്കി മാറ്റി ഞാന്‍ പിന്തുണ പ്രഖ്യാപിക്കുന്നു…

ഇരകള്‍ക്കിടയിലെ ക്ലാസിഫിക്കേഷന്‍ അഥവാ വര്‍ഗ്ഗീകരണം പിന്തുണ നല്‍കാതിരിക്കുന്നതിനേക്കാളും വൃത്തികേടാണ്… തിരുത്തുക… തിരുത്തി തിരുത്തി നമുക്ക് മുന്നോട്ട് പോവാം..

തനിക്ക് പിന്തുണ നല്‍കി കൂടെ നിന്നവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ആക്രമണത്തെ അതിജീവിച്ച നടിയുടെ കുറിപ്പ് മലയാള സിനിമാലോകം ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ബാബുരാജ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക സയനോര, ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, നിമിഷ സജയന്‍ തുടങ്ങി നിരവധി പേരാണ് അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.

നടിയുടെ കുറിപ്പ്:

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോളൊക്കെയും ചിലരൊക്കെ നിശ്ശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍.

ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ