ഷെയ്ന്‍, നിന്റെ കൂടെ മറ്റൊരു പടത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു.. ഇത് നടന്റെ ഭാവികാലം: ഹരീഷ് പേരടി

ഷെയ്ന്‍ നിഗവും രേവതിയും ഒന്നിച്ച ‘ഭൂതകാലം’ ചിത്രത്തെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. രാഹുല്‍ സദാശിവന്‍ ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ഹൊറര്‍ ചിത്രം ചര്‍ച്ചകളില്‍ നിറയുകയാണ്. ഇത് ഭൂതകാലമല്ല ഷെയ്ന്‍ നിഗം എന്ന നടന്റെ ഭാവികാലമാണ് എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

ഇത് ഭൂതകാലമല്ല… ഷെയ്ന്‍ നിഗം എന്ന നടന്റെ ഭാവികാലമാണ്… കഥാപാത്രത്തിന്റെ ഉള്ളാഴങ്ങളിലേക്ക് മുങ്ങിതാഴുന്ന ഒരു നടന്റെ പ്രകാശത്തില്‍ പലപ്പോഴും മറ്റാരേയും കാണാതെ പോകുന്നു… ഷെയ്ന്‍.. നിന്റെ കൂടെ മറ്റൊരു പടത്തില്‍ അഭിനയം പങ്കുവെക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു…

രേവതി ചേച്ചി.. ഈ പ്രകാശത്തിനിടയിലും നിങ്ങളുടെ മെഴുകുതിരി വെളിച്ചം വല്ലാതെ ശോഭിക്കുന്നുണ്ട്… കൂരിരുട്ടിലും വലിയ വെളിച്ചത്തിലും മെഴുകുതിരി വെളിച്ചത്തിന്റെ സ്ഥാനം നിങ്ങള്‍ കൃത്യമായി അയാളപ്പെടുത്തുന്നുണ്ട്.. രാഹുല്‍ എന്ന സംവിധായകന്‍ മലയാളത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ മുതലാണ്…

ഏറ്റവും ഇഷ്ട്ടപ്പെട്ടത് ചില ഷോട്ടുകളുടെ മനോഹരമായ ദൈര്‍ഘ്യമാണ്… ചില കഥാപത്രങ്ങളുടെ മിഡ് ക്ലോസ്സുകളിലേക്കുള്ള ജംബ് കട്ടുകള്‍ വല്ലാതെ ആകര്‍ഷിച്ചു… പ്രേതം.. ഈ സിനിമയുടെ കഥാ ബീജമാണെങ്കിലും ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളിലായി ഒറ്റപ്പെട്ടു പോയവരുടെ മാനസിക വ്യാപാരമാണ് ഈ സിനിമ… അതുകൊണ്ട് തന്നെ ഒറ്റപ്പെടുന്നവരുടെ ഭാവികാലമാണി സിനിമ… ആശംസകള്‍

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം