ഒരുത്തന്‍ മംഗലശ്ശേരി നീലകണ്ഠന്‍ വേറെ ഒരുത്തന്‍ ഓന്റെ അച്ചച്ചന്‍; അടൂരിന് എതിരെ ഹരീഷ് പേരടി

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളെയും ശുചീകരണ തൊഴിലാളികളെയും അധിക്ഷേപിക്കുന്ന തരത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് നടന്‍ ഹരീഷ് പേരടി. അതിനാണ് നാട്ടുകാര്‍ പിണറായി വിജയനെ മുഖ്യമന്ത്രിയായി ഇരുത്തിയിരിക്കണതെന്നും സോഷ്യല്‍ മീഡിയ കുറിപ്പില്‍ ഹരീഷ് പേരടി പറഞ്ഞു.

കുറിപ്പ് പൂര്‍ണ്ണ രൂപം.

പിണറായി സഖാവേ..P.k. ബഷീറിനും മുജാഹിദിനും RSSനും ഒക്കെ ക്ലാസ്സ് എടുക്കാന്‍ ഒരേ പാര്‍ട്ടിക്കാരുണ്ട്…ഇങ്ങള് വെറുതെ സമയം കളയണ്ട..ഇങ്ങക്ക് പറ്റുമെങ്കില്‍ ഈ വായേ തോന്നിയത് വിളിച്ചു പറയണ ഈ മഹാനെ ആ ചെയര്‍മാന്‍ സ്ഥാനത്ത്ന്ന് ഇടുത്ത് കളയ്..അതിനാണല്ലോ ഇങ്ങളെ നാട്ടാര് ആ കസേരേല് ഇരുത്തിയത്..പറഞ്ഞ പണിയിടുക്കി സഖാവേ…

എവിടുന്ന് കിട്ടുണ് ഇങ്ങക്ക് ഇമ്മാതിരി വാണങ്ങളെ…ഒരുത്തന്‍ മംഗലശ്ശേരി നീലകണ്ഠന്‍ വെറെ ഒരുത്തന്‍ ഓന്റെ അച്ചച്ചന്‍..മൊത്തം തബ്രാക്കളണല്ലോ…ഇങ്ങള് എല്ലാം ശരിയാക്കുന്ന് പറഞ്ഞപ്പം ഇങ്ങനെ ശരിയാക്കും വിചാരിച്ചില്ല..സവര്‍ണ്ണ സലാം…

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെയും ശുചീകരണ തൊഴിലാളികളെയും കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പഠിക്കാന്‍ വരുന്നവര്‍ സമരം ചെയ്യില്ലെന്നും ആരെയാണ് ഇവര്‍ തോല്‍പ്പിക്കാന്‍ നോക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചിരുന്നു.

സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങളെ പോലെ നന്നായി ഉടുത്തൊരുങ്ങിയാണ് വരുന്നതെന്നും നേരത്തെ അഭിമുഖങ്ങള്‍ ഒന്നും നല്‍കാന്‍ കഴിവില്ലാത്ത ഇവര്‍ക്ക് അതിനെല്ലാം ട്രെയിനിങ് നല്‍കി കഴിഞ്ഞതായും ആക്ഷേപിച്ചിരുന്നു.

Latest Stories

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ