'നടന്‍ ഹരീഷ് കണാരന്റെ നില ഗുരുതരം'.., ന്യൂസ് ഓഫ് മലയാളം ചാനല്‍ റിപ്പോര്‍ട്ട് അടിക്കാന്‍ കൂടെ നില്‍ക്കുമോ; വ്യാജ വാര്‍ത്തയ്‌ക്കെതിരെ താരം

തന്റെ ആരോഗ്യനിലയെ കുറിച്ചെത്തിയ വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ഹരീഷ് കണാരന്‍. ഒരു ഓണ്‍ലൈന്‍ ചാനലില്‍ എത്തിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് നടന്‍ പ്രതികരിച്ചിരിക്കുന്നത്. ‘നടന്‍ ഹരീഷ് കണാരന്റെ നില ഗുരുതരം’ എന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ആണ് ഹരീഷ് പങ്കുവച്ചിരിക്കുന്നത്.

”എന്റെ നില ഗുരുതരം ആണെന്ന് news of malayalam പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകള്‍ പുറത്തുവിടുന്ന ചാനല്‍ റിപ്പോര്‍ട്ട് അടിക്കാന്‍ ഒന്ന് കൂടെ നില്‍ക്കുമോ” എന്നാണ് ഹരീഷ് കണാരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, മിമിക്രി കലാകാരനായ തുടങ്ങിയ ഹരീഷ് ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് സിനിമയില്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ ഈയടുത്തായി ടെലിവിഷന്‍ ഷോകളിലോ സിനിമകളിലോ നടന്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്