ബാബുവേട്ടാ... മമ്മൂക്ക വിളിച്ചു, അടുത്ത ഡയലോഗിൽ ഞാൻ കൂളായി

മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം ഓര്‍ത്തെടുത്ത് നടൻ ഹരീഷ് കണാരൻ.   പുത്തന്‍പണം, അച്ഛാദിന്‍ എന്നീ സിനിമകളിലാണ് ഹരീഷ് മമ്മൂക്കയോടൊപ്പം അഭിനയിച്ചത്. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ഹരീഷ് ഇതേക്കുറിച്ച്  തുറന്നു പറഞ്ഞത്.

‘മമ്മൂക്കയോടൊപ്പമുള്ള ആദ്യ സിനിമ, മാര്‍ത്താണ്ഡന്‍ സര്‍ സംവിധാനം ചെയ്ത അച്ഛാദിന്‍ ആയിരുന്നു.  എനിക്ക് തമിഴ് ആണ് പറയേണ്ടിയിരുന്നത്.  അത്ര വശമില്ലാത്ത ഭാഷയും. ഒരുവിധം ഒപ്പിച്ച് പറഞ്ഞു. മമ്മൂക്കയെ ആദ്യമായി കാണുമ്പോഴുള്ള ടെന്‍ഷന്‍. തെറ്റിപ്പോകുമോ, തെറ്റിയാല്‍ മൂപ്പര്‍ എന്തെങ്കിലും പറയുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു,’ ഹരീഷ് പറയുന്നു.

‘ആദ്യ ദിവസം മമ്മൂക്കയെ കാണുകയാണ്. ഞാന്‍ സീനിന് റെഡിയായി മമ്മൂക്കയെ കാത്തുനില്‍ക്കുകയാണ്. അപ്പോഴിതാ മമ്മൂക്ക എന്റെ അടുത്തേക്ക് വരുന്നു. എനിക്കൊരു ഷേക്ക് ഹാന്റ് ഒക്കെ തന്നു. എന്നിട്ട് ചോദിക്കുകയാണ്, എന്തൊക്കെയാണ് ബാബുവേട്ട സുഖമല്ലേ എന്ന്. ആ ഒരൊറ്റ ഡയലോഗില്‍ ഞാന്‍ ഫ്രീയായി,’  ഹരീഷ് പറഞ്ഞു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്