ഏതോ ഒരു വൃത്തികെട്ടവന്‍ ചെയ്ത തെമ്മാടിത്തരം, പടച്ചോനെ കാത്തോളണെ എന്നു പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്: ഗ്രേസ് ആന്റണി

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വീണ്ടുമെത്തി ഗ്രേസ് ആന്റണി. ഏതോ ഒരു വൃത്തികെട്ടവന്‍ ചെയ്ത തെമ്മാടിത്തരത്തിന് താന്‍ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്‌നേഹം കണ്ടില്ലെന്ന് വയ്ക്കുന്നത് എന്നാണ് പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗ്രേസ് സംസാരിച്ചത്.

നേരത്തെ ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ മാളില്‍ എത്തിയപ്പോള്‍ താരം മോശം അനുഭവം നേരിട്ടിരുന്നു. ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇത്തവണ താരം ഹൈലൈറ്റ് മാളില്‍ എത്തിയത്.

കഴിഞ്ഞ തവണ ഇവിടെ വന്നിട്ട് പോയപ്പോള്‍ താന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല ഒരു വരവ് കൂടി വരേണ്ടി വരുമെന്ന്. പക്ഷേ ഒരുപാട് സന്തോഷമുണ്ട് തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ പടച്ചോന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഇവിടെ വന്നതിന്. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പടച്ചോനെ ഇങ്ങള് കാത്തോളണെ എന്നു പറഞ്ഞാണ് പോന്നത്.

നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ അപ്രതീക്ഷതമായി നല്ല കാര്യങ്ങളും മോശം കാര്യങ്ങളും സംഭവിക്കാറുണ്ട്. പിന്നെ താന്‍ ഓര്‍ത്തു, ഏതോ ഒരു വൃത്തികെട്ടവന്‍ ചെയ്ത തെമ്മാടിത്തരത്തിന് താന്‍ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്‌നേഹം കണ്ടില്ലെന്ന് വയ്ക്കുന്നത്.

അതുകൊണ്ട് തന്നെയാണ് വീണ്ടും കോഴിക്കോട് വരാനുള്ള അവസരം കിട്ടിയപ്പോള്‍ വേണ്ടെന്ന് വയ്ക്കാതിരുന്നത്. കോഴിക്കോട് ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ട്. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമാണ്. മാത്രമല്ല പടച്ചോന്‍ സിനിമയുടെ പ്രൈവറ്റ് ഇവന്റ് കോഴിക്കോട് വച്ചാണ് തുടങ്ങിയത്.

ഷൂട്ടിംഗും ഇവിടെ നിന്നായിരുന്നു തുടക്കം. ആ പ്രശ്‌നങ്ങള്‍ ഉണ്ടായതിനു ശേഷം കോഴിക്കോടുകാര്‍ക്ക് തന്നോടുള്ള സ്‌നേഹം കൂടിയിട്ടേ ഉള്ളു എന്നാണ് ഗ്രേസ് ആന്റണി പറയുന്നത്. അതേസമയം, ബിജിത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ സിനിമയില്‍ ശ്രീനാഥ് ഭാസിയും പ്രധാന കഥപാത്രമാണ്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി