ടോക്‌സിക് ഉള്ളടക്കം; സീരിയലുകള്‍ക്കും സെന്‍സറിംഗ് വേണം: ഗൗതമി നായര്‍

മലയാളം ടിവി സീരിയലുകള്‍ക്കും സെന്‍സറിങ് വേണമെന്ന് നടി ഗൗതമി നായര്‍. സീരിയലുകള്‍ കുട്ടികളെ സ്വാധീനിക്കുമെന്നും ഗൗതമി പറഞ്ഞു. ഐആംവിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

ചില ടിവി സീരിയലുകളും ആളുകളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡുണ്ട്. എന്നാല്‍ അത് ടിവി സീരിയലുകള്‍ക്ക് ഇല്ല. ഒട്ടനവധി വിഷയങ്ങള്‍ സമൂഹത്തിലുണ്ട്. എന്നിട്ടും എന്തിനാണ് ടിവി സീരിയലുകള്‍ എപ്പോഴും പെണ്ണിന്റെ നിറം, വിവാഹശേഷമുള്ള ബന്ധങ്ങള്‍ എന്നിവയെ മാത്രം അടിസ്ഥാനപ്പെടുത്തി ചിത്രീകരിക്കുന്നത്. ഇതെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ടോക്‌സിക്കാണ്.

ഞാനും ഇന്റര്‍നാഷണല്‍ ടിവി സീരിയലുകള്‍ കാണാറുണ്ട്. പക്ഷെ ഇവിടുത്തെ സീരിയലുകളുടെ കണ്ടന്റ് കുറച്ച് കൂടി മെച്ചപ്പെടേണ്ടതുണ്ട്. മുതിര്‍ന്നവര്‍ കാണുമ്പോള്‍ കുട്ടികളും സീരിയലുകള്‍ കാണാനും അത് അവരെ സ്വാധീനിക്കാനും കാരണമാകും’. ഗൗതമി വ്യക്തമാക്കി.

‘സെക്കന്റ് ഷോ’ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നടിയാണ് ഗൗതമി .

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ