ഇതൊക്കെ പെണ്ണുപിടിയായി കാണാന്‍ എങ്ങനെ സാധിക്കുന്നു? അരി തീര്‍ന്നെങ്കില്‍ ഞാന്‍ വാങ്ങിതരാം; പ്രതികരിച്ച് ഗോപി സുന്ദര്‍

ഗായിക അമൃത സുരേഷുമായി വേര്‍പിരിഞ്ഞ് ഗോപി സുന്ദര്‍ പുതിയ പ്രണയിനിക്കൊപ്പം എന്ന പ്രചാരണങ്ങള്‍ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഒരു പെണ്‍ സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് പ്രചാരണങ്ങള്‍ ആരംഭിച്ചത്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍ ആയിരുന്നു ഗോപി സുന്ദര്‍ പങ്കുവച്ചത്.

ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗോപി സുന്ദര്‍. ഇവിടെ ആരും ആരെയും ചതിച്ചിട്ടില്ല എന്നും എല്ലാവരും സന്തോഷമായി പോകുന്നുവെന്നും ഗോപി സുന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

”ഇവിടെ ആര്‍ക്കും ഒരു പ്രശ്നവുമില്ല. ഒരു കംപ്ലെയ്ന്റും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാവരും ഹാപ്പിയായി പോകുന്നു. നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു.”

”നമിച്ചു. അരി തീര്‍ന്നെങ്കില്‍ അണ്ണന്‍മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിതരാം” എന്നാണ് ഗോപി സുന്ദര്‍ കുറിച്ചിരിക്കുന്നത്. അതേസമയം, പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ലാത്ത ഒരു ചിത്രമായിരുന്നു ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍ മയോനി എന്ന പ്രിയ നായര്‍ അവരുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു.

ഒരു മ്യൂസിക് ഷോയുടെ ഭാഗമായാണ് ഗോപി സുന്ദര്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എത്തിയത്. എന്നാല്‍ തീര്‍ത്ഥാടന യാത്രയിലാണ് അമൃത സുരേഷ്. ഇതോടെയാണ് ഒന്നിച്ച് മ്യൂസിക് ഷോകള്‍ നടത്താറുള്ള ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ശക്തമായത്. നേരത്തെയും ഇരുവരും വേര്‍പിരിഞ്ഞുവെന്ന പ്രചാരണങ്ങള്‍ നടന്നിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്