ഒരു ദിവസം ആ ജോലിക്ക് പോവൂ എന്നിട്ട് ഇമ്മാതിരി തള്ള് ഒക്കെ പോരെ മോനെ..; പ്രശസ്ത നടനെതിരെ ഒമര്‍ലുലു

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടയില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റിലാവുക വരെ ചെയ്തിരുന്നു.

നിര്‍മാതാക്കളുടെ സിനിമാ വിലക്കും അദ്ദേഹം നേരിടുകയാണ്. ഈ അവസരത്തില്‍ ശ്രീനാഥിന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. താന്‍ ഇനിയും തനിക്കു പറ്റുന്നത് പോലെ സിനിമയില്‍ അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ താന്‍ വല്ല വാര്‍ക്കപണിക്ക് പോവുമെന്നാണ് ശ്രീനാഥ് പറഞ്ഞത്.

ഇപ്പോഴിതാ ഇതിനെതിരെ ഒരു ഫേസ്ബുക് പോസ്റ്റുമായി വന്നിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ ഒമര്‍ ലുലു. ഒരു പ്രമുഖ നടന് സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഒമര്‍ ലുലു കുറിച്ച വാക്കുകള്‍ ഇങ്ങനെ, ”സിനിമയില്‍ നിന്ന് വിലക്കിയാല്‍ വാര്‍ക്ക പണിക്ക് പോകും..ഈ വാര്‍ക്ക പണിയുടെ ബുദ്ധിമുട്ട് എന്താ എന്ന് മോന് അറിയുമോ ?

ഒരു ദിവസം ആ ജോലിക്ക് പോവൂ എന്നിട്ട്ഇമ്മാതിരി തള്ള് ഒക്കെ പോരെ മോനെ..”. അതുപോലെ അതേ പോസ്റ്റില്‍ അദ്ദേഹം കുറിച്ച മറ്റൊരു വാചകവും ശ്രദ്ധ നേടുന്നുണ്ട്. അതിപ്രകാരമാണ്, ”ഞാന്‍ സിവില്‍ എന്‍ജിനീയറിങ് ആണ് പഠിച്ചത്.. 3 മാസം സൈറ്റ് സൂപ്പര്‍ വൈസര്‍ ആയി ജോലി ചെയ്തു.. വാര്‍ക്ക പണിയുടെ ബുദ്ധിമുട്ട്.. ഹെന്റമ്മോ ആ ചൂട് ഇപ്പോഴും മനസ്സില്‍ ഉണ്ട്..”. ഒമര്‍ കുറിച്ചു.

Latest Stories

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ