ആ സീന്‍ എടുക്കുമ്പോള്‍ ഇങ്ങനെ അലറണമെന്ന് പ്ലാന്‍ ഉണ്ടായിരുന്നില്ല, ചുരുളിയിലെ തെറിയെ കുറിച്ചല്ലാത്ത ചര്‍ച്ചകളും വരണം: ഗീതി സംഗീത

ചുരുളി സിനിമയിലെ തെറി പ്രയോഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് നടി ഗീതി സംഗീത. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഗീതിയുടെ ശബ്ദവും കഥാപാത്രവും ചര്‍ച്ചയായിരുന്നു.

ഒറ്റ കാഴ്ചയില്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു ചിത്രമല്ല ചുരുളി. എന്നാല്‍, ചുരുളിയിലെ ലെയറുകള്‍ മനസിലാക്കാന്‍ ബുദ്ധിജീവി ആകണമെന്നൊന്നും തോന്നിയിട്ടില്ല. അങ്ങനെയെങ്കില്‍ മനസിലാകേണ്ടതല്ലല്ലോ. ചുരുളിയിലെ തെറിയെ കുറിച്ചല്ലാതെ അതിന്റെ കാഴ്ചകളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും ചര്‍ച്ചകള്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്.

ചുരുളിയുടെ ക്യാമറ, കഥാപാത്രങ്ങളുടെ പ്രകടനം, ആര്‍ട്, മ്യൂസിക്, ഗ്രാഫിക്‌സ്… അങ്ങനെ എത്രയെത്ര മേഖലകളുണ്ട്. ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ ഇവയെക്കുറിച്ചെല്ലാം പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഗീതി സംഗീതി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ട്രെയ്‌ലറില്‍ കാണിക്കുന്ന അലര്‍ച്ചയെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്.

ആ സീനില്‍ അതു ചെയ്യണമെന്നു തന്നോട് ആവശ്യപ്പെട്ടിരുന്നില്ല. ആ സീന്‍ എടുക്കുമ്പോള്‍ ഇങ്ങനെ അലറണമെന്ന് തനിക്കും പ്ലാന്‍ ഉണ്ടായിരുന്നില്ല. പക്ഷേ, അതങ്ങനെ സംഭവിക്കുകയായിരുന്നു. ചെമ്പന്‍ ചേട്ടനുമായുള്ള കോമ്പിനേഷനില്‍ അങ്ങനെ വന്നതാണെന്ന് ഗീതി സംഗീത വ്യക്തമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ