ഫഹദിനായി സ്‌ക്രിപ്റ്റ് തയ്യാര്‍, ഡേറ്റിനായി കാത്തിരിക്കുകയാണ്: ഗൗതം മേനോന്‍

ഫഹദ് ഫാസിലിനെ നായകനാക്കി ചിത്രം ഒരുക്കാനൊരുങ്ങി ഗൗതം മേനോന്‍. ഫഹദിനായുള്ള സ്‌ക്രിപ്റ്റ് തയ്യാറാണെന്നും അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണെന്നും ഗൗതം മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഫഹദ്- അന്‍വര്‍ റഷീദ് കൂട്ടുകെട്ടില്‍ പിറന്ന “ട്രാന്‍സ്” സിനിമയില്‍ ഗൗതം മേനോന്‍ അഭിനയിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ എന്നാണ് ഫഹദിനെ ഗൗതം അന്ന് പുകഴ്ത്തിയത്.

“ഫഹദിനെ കാണുന്നതിന് മുമ്പും ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു. ഫഹദിനെ നായകനാക്കി ഒരുക്കാനായി ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കി വെച്ചിരിക്കുകയാണ്. സിനിമ ചെയ്യാമെന്ന ഉറപ്പ് ഫഹദ് നല്‍കിയിട്ടുണ്ട്. ഫഹദിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ അഭിനയത്തിലുള്ള കഴിവ് എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഒരു സീനിന് മുമ്പായി ഫഹദ് എടുക്കുന്ന മുന്‍കരുതല്‍ അപാരമാണ്.” ഗൗതം മേനോന്‍ പറഞ്ഞു.

ധനുഷിനെ നായകനാക്കി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ “എന്നെ നോക്കി പായും തോട്ട”യ്ക്ക് ശേഷം ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ജോഷ്വാ ഇമൈ പോല്‍ കാക്ക.” ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഗൗതമിപ്പോള്‍. വരുണും രാഹേയുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രമായി എത്തുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്