വിനായകന്‍ നല്ല നടനല്ലേ, അതില്‍ ഒരു തര്‍ക്കവുമില്ല, ചില പരാമര്‍ശത്തില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസം: ഗണേഷ് കുമാര്‍

‘ജയിലര്‍’ സിനിമ കണ്ടതിന് ശേഷം വിനായകനെ അഭിനന്ദിച്ച് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കുമെന്നും അതില്‍ വ്യക്തിപരമായ അഭിപ്രായവ്യത്യാസം ബാധകമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ജയിലര്‍ സിനിമ കാണാന്‍ എത്തിയപ്പോള്‍ ഒരു യൂട്യൂബ് ചാനലിനോടാണ് ഗണേഷ് പ്രതികരിച്ചത്.

”ജയിലര്‍ കണ്ടവരെല്ലാം പടം നല്ലതാണെന്ന് പറഞ്ഞു. അപ്പോള്‍ ഒന്ന് കണ്ടുനോക്കാമെന്ന് വിചാരിച്ചു. അങ്ങനെയാണ് സിനിമ കാണാന്‍ വന്നത്. അല്ലെങ്കിലും രജിനികാന്തിന്റെ പടമാണെങ്കില്‍ ഒന്നു കണ്ട് നോക്കും. പിന്നെ റിവ്യൂ വായിച്ചപ്പോള്‍ എല്ലാം പോസിറ്റീവാണ്. അതുകൊണ്ട് കാണാം എന്ന് കരുതി” എന്നാണ് ഗണേഷ് പറയുന്നത്.

‘സിനിമയില്‍ മോഹന്‍ലാലും വിനായകനുമൊക്കെ ഉണ്ടല്ലോ, വിനായകന്‍ പ്രതിനായകവേഷം ഗംഭീരമാക്കിയല്ലോ’ എന്ന ചോദ്യത്തിന് ”എല്ലാവരും ഉണ്ട്, എല്ലാവരും നല്ലതായിരിക്കും, വിനായകനൊക്കെ നല്ല നടനല്ലേ, അതില്‍ ഒരു തര്‍ക്കവുമില്ല” എന്നുമായിരുന്നു ഗണേഷ് മറുപടി പറഞ്ഞത്.

വിനായകനോടുള്ള അഭിപ്രായ വ്യത്യാസം ചില പരാമര്‍ശത്തിന്റെ പേരിലാണെന്നും അതും ഇതുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഗണേഷ് വ്യക്തമാക്കി. മുന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോള്‍ വിനായകന്‍ നടത്തിയ ചില പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇതിനോട് ഗണേഷ് പ്രതികരിക്കുകയും ചെയ്തിരുന്നു.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി