പ്രേമത്തിലെ ആ ഫൈറ്റ് സീൻ മോഹൻലാൽ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്തത്: കൃഷ്ണ ശങ്കർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ‘പ്രേമം’. ഇപ്പോഴിതാ ചിത്രത്തിലെ ഫൈറ്റ് രംഗങ്ങൾ മോഹൻലാലിന്റെ സ്ഫടികം എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ചെയ്തിരിക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് നടൻ കൃഷ്ണ ശങ്കർ.

ചിത്രത്തിൽ കോയ എന്ന കഥാപാത്രമായാണ് കൃഷ്ണ ശങ്കർ എത്തിയത്. കൂടാതെ ചിത്രത്തിൽ മോഹൻലാലിന് ചെറിയൊരു റോളും ഉണ്ടായിരുന്നെന്ന് കൃഷ്ണ ശങ്കർ പറയുന്നു.

“പ്രേമത്തിലെ ആ ഫൈറ്റ് സീൻ, ലാലേട്ടൻ്റെ സ്ഫ‌ടികത്തിലെ ഫൈറ്റ് സീനിൽ നിന്ന് റഫറൻസ് എടുത്താണ് ചെയ്‌തിട്ടുള്ളത്‌. സ്‌ഫടികത്തിലെ പോലെ ഓടി നടന്ന് അടിക്കുക എന്നതായിരുന്നു റഫറൻസ്. അൽഫോൺസ് എന്തായാലും ഇനിയും പടം ചെയ്യും. അതുറപ്പാണ്.

പ്രേമം സിനിമയിൽ സത്യത്തിൽ ലാൽ സാർ ഉണ്ടായിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതുമ്പോൾ ലാൽ സാറിൻ്റെ ചെറിയൊരു സാധനം എഴുതിയിട്ടുണ്ടായിരുന്നു. പള്ളിലച്ചൻ്റെ ഒരു കഥാപാത്രമായിരുന്നു അത്.

അത് പിന്നെ എഴുതി വന്നപ്പോൾ അതിനേക്കാൾ പ്രാധാന്യം ഈ മൂന്ന് പ്രണയങ്ങൾ എങ്ങനെ ഉൾകൊള്ളിക്കാം എന്ന കാര്യത്തിലേക്ക് മാത്രം ഫോക്കസ് ചെയ്തു‌.” സില്ലി മോങ്ക്സിനോടാണ് കൃഷ്ണ ശങ്കർ ഇങ്ങനെ പറഞ്ഞത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി