എസിയില്‍ ഇരുന്നിട്ടുള്ള സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത്, അടുത്ത മെയ് ഒന്നിന് മാറ്റങ്ങളുണ്ടാകും: ബി. ഉണ്ണികൃഷ്ണന്‍

മലയാള സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത്. സ്ത്രീ വിമോചന പ്രവര്‍ത്തനമാണ് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.

അടുത്ത മെയ് ദിനത്തിന് മുമ്പ് മലയാള സിനിമയില്‍ വനിതകള്‍ മാത്രം കൈകാര്യം ചെയ്യുന്ന വാഹനങ്ങളുണ്ടാകും, ഔട്ട്‌ഡോര്‍ യൂണിറ്റുകളുമുണ്ടാകും. സമസ്ത മേഖലയിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള സമഗ്രമായ ഒരു പദ്ധതി നടപ്പിലാക്കും.

ഇതിന്റെ ഭാഗമായി ഫെഫ്ക വനിതകള്‍ക്ക് മെമ്പര്‍ഷിപ്പുകള്‍ നല്‍കും. കൂടാതെ ഒരു ക്യാംപെയ്ന്‍ നടത്തി അവരെ പരിശീലിപ്പിച്ചു കൊണ്ട് അവര്‍ക്ക് പരിചിതമല്ലാത്ത തൊഴില്‍ മേഖല തുറന്നിടുകയാണ്. ഫെഫ്കയുടെ സ്ത്രീവാദ നിലപാട് ക്യാരവാനിലെ എസിയില്‍ ഇരുന്നുകൊണ്ട് വരേണ്യവാദം പറച്ചിലല്ല.

ഏറ്റവും താഴെത്തട്ടില്‍ അടിസ്ഥാന വര്‍ഗത്തില്‍ സ്ത്രീ പ്രാധിനിധ്യം ഒഴിവാക്കിക്കൊണ്ട് വലിയ മുന്നേറ്റമാണ് നടത്തുന്നത്. അല്ലാതെ വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത്. തൊഴിലാളിവര്‍ഗ സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന സ്ത്രീ വിമോചന പ്രവര്‍ത്തനമാണ്.

കൂടാതെ വെബ് സീരിസുകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക കത്തയച്ചിട്ടുണ്ട് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ക്യാമറ അസിസ്റ്റന്‍സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് യൂണിയന്റെ ഉദ്ഘാടന വേദിയില്‍ സംസാരിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി