അപ്പോള്‍ തോന്നിയ ഒരു കൗതുകവും കുസൃതിയും; ഹരികൃഷ്ണന്‌സിന്റെ മൂന്ന് ക്ലൈമാക്‌സുകള്‍; മനസ്സുതുറന്ന് ഫാസില്‍

മലയാളി പ്രേക്ഷകര്‍ക്ക് ഒട്ടേറെ ഗംഭീര ചിത്രങ്ങള്‍ ഫാസില്‍ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെ നായകന്മാരാക്കി 1998 ല്‍ തിയേറ്ററുകളിലെത്തിയ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിന് വേണ്ടി മൂന്ന് ക്ളൈമാക്സുകള്‍ ഒരുക്കിയ സംഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹം.

മോഹന്‍ലാലും മമ്മൂട്ടിയും തുല്യരായി നില്‍ക്കുന്ന സമയത്തു അവരെ ഒരുമിപ്പിച്ചു സിനിമയെടുക്കണം എന്ന ആഗ്രഹത്താല്‍, അവരോടു വളരെ സൗഹൃദം പുലര്‍ത്തുന്ന ആളെന്ന നിലയിലാണ് ഹരികൃഷ്ണന്‍സ് ഒരുക്കിയത്.. എന്നാല്‍ അത്തരമൊരു സിനിമയെടുക്കുമ്പോള്‍ അവരില്‍ ഒരാളെ താന്‍ കൂടുതലായി പരിഗണിച്ചു എന്നൊരു ആക്ഷേപം ഉണ്ടാകാതെയിരിക്കണം എന്നുള്ളതായിരുന്നു പ്രധാന പ്രശ്‌നം ജൂഹി ചൗള ചെയ്ത നായികാ കഥാപാത്രത്തെ അതിലെ ഏതു നായകന് കിട്ടണം.

മോഹന്‍ലാല്‍, മമ്മൂട്ടീ എന്നിവരുടെ ആരാധകരെ നിരാശരാക്കുന്ന തരത്തില്‍ അതൊരുക്കാന്‍ സാധിക്കില്ലായിരുന്നു അപ്പോള്‍ തോന്നിയ ഒരു കൗതുകവും കുസൃതിയും ആയിരുന്നു രണ്ടു പേര്‍ക്കും കിട്ടുന്നതും ആര്‍ക്കും കിട്ടുന്നത് കാണിക്കാത്തതുമായ ക്ലൈമാക്‌സുകള്‍ ഒരുക്കിയതെന്നു ഫാസില്‍ വെളിപ്പെടുത്തുന്നു. മൊത്തം മുപ്പത്തിരണ്ട് പ്രിന്റ് ഉള്ളത് കൊണ്ട് പതിനാറു പ്രിന്റില്‍ മോഹന്‍ലാലിന് കിട്ടുന്നതായും പതിനാറു പ്രിന്റില്‍ മമ്മൂട്ടിക്ക് കിട്ടുന്നതായും വെച്ചാണ് റിലീസ് ചെയ്തത് എന്നും അതൊരു കൗതുകം മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Latest Stories

പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നെന്ന കോഹ്ലിയുടെ പ്രസ്താവന; പ്രതികരിച്ച് അഫ്രീദി

ഇറാനില്‍ മുഹമ്മദ് മൊഖ്ബര്‍ താല്‍കാലിക പ്രസിഡന്റാകും

ചൈനക്കെതിരെ വിപണിയില്‍ അമേരിക്കയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി ജോ ബൈഡന്‍; വന്‍ തിരിച്ചടി

തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനം; കമ്മീഷന്‍ രൂപീകരിക്കും

അവൻ കൂടുതൽ ടെസ്റ്റ് കളിക്കാതിരുന്നത് പണിയായി, ആ ഇന്ത്യൻ താരം അത് ചെയ്തിരുന്നെങ്കിൽ..., വലിയ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ

ഈ പ്രായത്തിലും മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നു:രാജ് ബി ഷെട്ടി

കൈയ്യിലെ പരിക്ക് നിസാരമല്ല, ഐശ്വര്യ റായ്ക്ക് ശസ്ത്രക്രിയ! പ്രാര്‍ത്ഥനയോടെ ആരാധകര്‍

IPL 2024: സാള്‍ട്ടില്ലെങ്കിലും പ്രശ്‌നമില്ല, ഇത് മറ്റൊരു താരത്തിന് സുവര്‍ണ്ണാവസരമാണ്; മികച്ച പ്രകടനം നടത്താന്‍ കെകെആറിനെ പിന്തുണച്ച് സെവാഗ് 

നല്ല എനര്‍ജി വേണം.. നിര്‍ദേശങ്ങള്‍ നല്‍കി പൃഥ്വിരാജ്, ഒപ്പം സുരാജും മഞ്ജുവും 2000 ജൂനിയര്‍ അര്‍ട്ടിസ്റ്റുകളും; 'എമ്പുരാന്‍' തിരുവനന്തപുരത്ത്, വീഡിയോ പുറത്ത്

'ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു'; ഇബ്രാഹിം റെയ്സിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി