ആ ഒരു കാരണം കൊണ്ട് കൂടിയാണ് മലയാള സിനിമയ്ക്ക് അംഗീകാരം കിട്ടുന്നത്: ഫഹദ് ഫാസിൽ

ഫഹദ് നായകനായി എത്തിയ ജിതു മാധവൻ ചിത്രം ‘ആവേശം’ 100 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ആവേശത്തിലെ രംഗ.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

ഫഹദിന്റെ രംഗ എന്ന കഥാപാത്രത്തിന് മികച്ച പ്രശംസകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിൽ നിന്നും മികച്ച പ്രശംസകളാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ എന്തുകൊണ്ട് മലയാള സിനിമ മറ്റ് ഇൻഡസ്ട്രികളിൽ നിന്നും വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്ന് പറയുകയാണ് ഫഹദ് ഫാസിൽ. സിനിമ കംപ്ലീറ്റ് ചെയ്ത് അത് മറ്റുള്ളവരുടെ മുന്നിൽ പ്രസൻ്റ് ചെയ്യുമ്പോഴാണ് മലയാള സിനിമകൾക്ക് അംഗീകാരം കിട്ടുന്നത് എന്നാണ് ഫഹദ് പറയുന്നത്.

“ഇപ്പോൾ എല്ലാം ട്രേഡുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ബാക്കി ഇൻഡസ്ട്രികളുടെ കാര്യം എടുത്താൽ, അവരുടെ സിനിമകളുടെ ഷൂട്ട് പകുതിയാകുമ്പോൾ തന്നെ എല്ലാ ബിസിനസും ക്ലോസാവുകയും, സേഫ് സോണിൽ സിനിമയെ കൊണ്ടെത്തിക്കുകയും ചെയ്യുന്നുണ്ട്.

പക്ഷേ മലയാളസിനിമയുടെ കാര്യം അങ്ങനെയല്ല, ഞങ്ങൾ സിനിമ കംപ്ലീറ്റ് ചെയ്ത് അത് മറ്റുള്ളവരുടെ മുന്നിൽ പ്രസൻ്റ് ചെയ്യുമ്പോഴാണ് ഞങ്ങൾക്ക് അംഗീകാരം കിട്ടുന്നത്. അതുവരെ ഞങ്ങൾ കഷ്‌ടപ്പെടുന്നുണ്ട്. മറ്റ് ഇൻഡസ്ട്രികളെക്കാൾ കൂടുതൽ സെൽഫ് സഫിഷ്യൻ്റാണ് മലയാളസിനിമ. കൂടുതൽ ക്വാളിറ്റിയുള്ള സിനിമകൾ തുടർച്ചയായി വരുന്നതുകൊണ്ടു കൂടിയാണ് ഈ അംഗീകാരം.” എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഫഹദ് പറഞ്ഞത്.

അതേസമയം റിലീസ് ചെയ്ത് പതിമൂന്ന് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ ആഗോളതലത്തില്‍ 10 കോടിക്ക് മുകളില്‍ നേടിയ ചിത്രം കേരളത്തില്‍ മാത്രം 4 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാം 3 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം കേരളത്തില്‍ നിന്നും നേടിയിട്ടുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ആടുജീവിതം’, ‘പ്രേമലു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ആവേശം. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Latest Stories

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍