'ഊബര്‍ ടാക്സി ഡ്രെെവറാകാനാണ് എൻ്റെ ആഗ്രഹം'; മനസ്സ് തുറന്ന് ഫഹദ് ഫാസിൽ

തന്റെ റിട്ടർഡമെന്റ് പ്ലാനിനെപ്പറ്റി തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ മലയൻ കുഞ്ഞിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കരിക്ക് ഫ്ലിപ്പിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം തന്റെ റിട്ടർമെന്റ് പ്ലാനിനെപ്പറ്റി പറഞ്ഞത്. ബാഴ്സലോണയില്‍ പോയി ഊബര്‍ ടാക്സി ഓടിച്ച് ആളുകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്ത് എത്തിക്കുന്നത് ആണ് തന്റെ റിട്ടയര്‍മെന്റ് പ്ലാന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്.

പറ്റുമെങ്കില്‍ അവരോട് സംസാരിച്ച് കഥകള്‍ കേള്‍ക്കണം എന്നും ഫഹദ് പറയുന്നു. സ്പെയിന്‍ കേരളം പോലെ തന്നെ നല്ല സ്ഥലമാണെന്നും ഫഹദ് കൂട്ടിച്ചേർത്തു. തന്റെ ജന്മ നാടായ ആലപ്പുഴ മനോഹരമായ മറ്റൊരു നാടാണെന്നും അവിടെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് പോകണമെങ്കിൽ പാലം കയറണം ഏറ്റവും കൂടുതൽ പാലങ്ങളുള്ള സ്ഥലം തന്നെ ആലപ്പുഴയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളത്തിന് പുറമേ അന്യഭാക്ഷകളിലും ഫഹദ് സജീവ സാന്നിധ്യമാണ്. മലയൻകുഞ്ഞാണ് ഫഹദിന്റെ എറ്റവും പുതിയ ചിത്രം. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്.

ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകന്‍ മഹേഷ് നാരായണന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ഒരു സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Latest Stories

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ