വെളുക്കാനുള്ള ഇഞ്ചക്ഷന് 9000 രൂപയാണ് വില; വെളുത്ത നിറമുള്ള ഒരുപാട് നടിമാരെ നിങ്ങള്‍ക്ക് കാണാം; വെളിപ്പെടുത്തലുമായി ഇഷ ഗുപ്ത

ഇമ്രാൻ ഹാഷ്മിയുടെ നായികയായി ‘ ജന്നത്ത് 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഇഷ ഗുപ്ത. പിന്നീട് നിരവധി സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ ഇഷ ഗുപ്തയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിനിമകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിച്ച് ശരീരത്തിൽ രൂപമാറ്റം വരുത്തേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷ ഗുപ്ത. കരിയറിന്റെ തുടക്കകാലത്തിൽ മൂക്കിന്റെ രൂപമാറ്റം വരുത്താനും ശരീരത്തിന് വെളുത്ത നിറം വരുത്താനും ചിലർ ആവശ്യപ്പെട്ടിരുന്നു എന്നാണ് ഇഷ്ട ഗുപത പറയുന്നത്.

“എന്റെ കരിയറിന്റെ തുടക്കത്തില്‍ എന്നോട് മൂക്ക് കൂര്‍ത്തതാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്റെ മൂക്ക് ഉരുണ്ടതാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നോട് വെളുത്ത നിറം കിട്ടാന്‍ ഇഞ്ചക്ഷന്‍ എടുക്കാന്‍ പറഞ്ഞു. ഞാനും കുറച്ച് കാലം അത് വിശ്വസിച്ചിരുന്നു. അങ്ങനെ നോക്കിയപ്പോള്‍ ഒരു ഇഞ്ചക്ഷന് 9000 രൂപയാകുമെന്ന് മനസിലായി. ഞാന്‍ ആരുടേയും പേര് പറയില്ല. പക്ഷെ വെളുത്ത നിറമുള്ള ഒരുപാട് നടിമാരെ നിങ്ങള്‍ക്ക് കാണാം.

നടിമാര്‍ക്ക് കാണാന്‍ സുന്ദരിമാരായി ഇരിക്കേണ്ടതിന്റെ സമ്മര്‍ദ്ദം വലുതാണ്. എന്റെ മകള്‍ ഒരു നടിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ചെറുപ്പം മുതല്‍ തന്നെ അവള്‍ ആ സമ്മര്‍ദ്ദം അനുഭവിക്കുന്നത് കാണേണ്ടി വരും. അവള്‍ക്കൊരു സാധാരണ ജീവിതമോ യഥാര്‍ഥ വ്യക്തിയായി ജീവിക്കാനോ സാധിക്കില്ല. എനിക്കവള്‍ ഒരു അത്‍ലറ്റോ മറ്റോ ആയി കാണാനാണ് ഇഷ്ടം. അധികം പഠിക്കുകയും വേണ്ടി വരില്ലല്ലോ.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇഷ ഗുപ്ത പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ