ലിപ്‌ലോക്കിന് മുമ്പ് മൊയ്‌സ്ചറൈസര്‍, പെര്‍ഫ്യൂം ഒക്കെ അടിപ്പിക്കും, നാണിച്ചിരുന്ന കിച്ചു ആക്ഷന്‍ പറഞ്ഞപ്പോള്‍ വന്‍ പെര്‍ഫോമന്‍സ് ആയിരുന്നു: ദുര്‍ഗ കൃഷ്ണ

കൃഷ്ണശങ്കറും ദുര്‍ഗ കൃഷണയും ഒന്നിച്ച ‘കുടുക്ക് 2025’ ചിത്രത്തിലെ ഗാനരംഗത്തില്‍ ലിപ്‌ലോക്ക് രംഗം ചെയ്തതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി. ‘മാരന്‍ മറുകില്‍ ചേരും’ എന്ന റൊമാന്റിക് ഗാനം ചിത്രീകരിച്ചതിനെ കുറിച്ചാണ് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ദുര്‍ഗ കൃഷ്ണ പറഞ്ഞത്. കൃഷ്ണശങ്കറിന് നാണമായിരുന്നു എന്നാണ് ദുര്‍ഗ പറയുന്നത്.

ലിപ്‌ലോക്കിന് മുമ്പ് കിച്ചുവിന് മൊയ്‌സ്ചറൈസര്‍, പെര്‍ഫ്യും ഒക്കെ അടിപ്പിക്കും. താന്‍ മുമ്പ് രണ്ട് സിനിമയില്‍ ചെയ്തിട്ടുണ്ട്. കിച്ചുവിന് നാണമായിരുന്നു. സിനിമയ്ക്ക് സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. കഥ പറഞ്ഞ് തരും. ഒരു സ്മൂച്ച് ചെയ്യേണ്ടതുണ്ട് എന്നാണ് സംവിധായകന്‍ ബിലഹരി പറഞ്ഞത്. നാണമുണ്ടായിരുന്ന കിച്ചു ആക്ഷന്‍ പറഞ്ഞപ്പോള്‍ വന്‍ പെര്‍ഫോമന്‍സായിരുന്നു.

നമ്മുടെ ജോലിയല്ലേ, തൊഴിലല്ലേ, ആ വിചാരത്തിലാണ് ചെയ്യുന്നത്. ഫൈറ്റ് ചെയ്ത് മുട്ട് പ്രശ്‌നമായി മൂന്നാഴ്ച കിടന്നിട്ട് ആരും ഒന്നും ചോദിച്ചില്ല. രണ്ട് സെക്കന്‍ഡ് ലിപ്‌ലോക്ക് കഴിഞ്ഞതോടെ എല്ലാവരും അത് ചോദിക്കലായിരുന്നു. ലിപ്‌ലോക് സീന്‍ കാണിച്ചത് ഭയങ്കര സ്ലോമോഷനില്‍ ആയിരുന്നു. ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ കട്ടില്ല.

വേണ്ടത് എടുക്കാന്‍ പറ്റുമെന്ന ലൈനാണ് ബിലഹരിക്ക്. താനും കിച്ചുവും കൂടി ലിപ്‌ലോക് ചെയ്യുന്നു. ആദ്യം നെറ്റിയില്‍ പിന്നെ മൂക്കില്‍ ഇനി എവിടെയെന്ന് സ്വകാര്യത്തില്‍ കിച്ചു തന്നോട് ചോദിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ലിപ്‌ലോക് കഴിഞ്ഞ് തങ്ങള്‍ കട്ടേ എന്ന് പറഞ്ഞപ്പോഴാണ് നിര്‍ത്തിയത് എന്നാണ് ദുര്‍ഗ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ