ധ്യാന്‍ മുതുകിന് ഇടിക്കുന്ന രംഗത്തില്‍ ശരിക്കും ഇടികിട്ടി.. പിന്നെ ഉണരുന്നത് മണിക്കൂറുകള്‍ക്ക് ശേഷമാണ്: ദുര്‍ഗ കൃഷ്ണ

‘ഉടല്‍’ എന്ന സിനിമയുടെ ട്രെയ്‌ലര്‍ എത്തിയത് മുതല്‍ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ ചര്‍ച്ചയായിരുന്നു. നടി ദുര്‍ഗ കൃഷ്ണയ്ക്ക് നേരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങളോട് ശക്തമായ രീതിയില്‍ തന്നെ താരം പ്രതികരിച്ചിരുന്നു. ചിത്രത്തിലെ ഫൈറ്റ് സീനുകളെ കുറിച്ച് ദുര്‍ഗ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഇതിലെ ഫൈറ്റ് സീനുകളൊക്കെ ഡ്യൂപ്പില്ലാതെ ചെയ്യണമെന്ന് താന്‍ നിര്‍ബന്ധം പിടിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ മുതുകിന് ഇടിക്കുന്ന രംഗത്തില്‍ ശരിക്കും ഇടികിട്ടി. രണ്ടു ദിവസം നെഞ്ചുവേദന ആയിരുന്നു. ഇന്ദ്രന്‍സ് ഏട്ടന്റെ കയ്യില്‍ നിന്നും ഇടി കിട്ടി. ഇതൊന്നും ടൈമിങ് തെറ്റി കിട്ടുന്നതല്ല കേട്ടോ.

ആത്മാര്‍ഥത കൂടിപ്പോയിട്ട് അഭിനയം സത്യമായതാണ്. സ്‌റ്റൈയര്‍കെയ്‌സില്‍ നിന്നു വീണ് താഴെ ചുമരില്‍ തലയിടിക്കുന്ന സീനുണ്ട്. അവസാനം അലമാരയില്‍ തലയിടിക്കുന്ന സീന്‍ അഭിനയിച്ച് കഴിഞ്ഞ് തലയിലൊരു മരവിപ്പു പോലെ തോന്നിയതേ ഓര്‍മയുള്ളൂ. പിന്നെ, ഉണരുന്നത് മണിക്കൂറുകള്‍ക്ക് ശേഷമാണ്.

ഇതൊന്നും ചര്‍ച്ച ചെയ്യാതെ ബെഡ്‌റൂം സീനിനെ കുറിച്ചു മാത്രം പറയുന്നതില്‍ നിന്നു തന്നെ മലയാളികളുടെ ‘സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍’ മനസ്സിലാക്കാം. ഗൂഗിളില്‍ ‘ദുര്‍ഗ’ എന്ന് സെര്‍ച് ചെയ്താല്‍ തന്നെ ‘ബെഡ്‌റൂം സീന്‍’ എന്നു സജഷന്‍ വരും. ഈ സിനിമ ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടതില്‍ വലിയ വിഷമമുണ്ട് എന്നും ദുര്‍ഗ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി