'നമ്മുടെ മാലാഖയും ഒത്ത് സുരക്ഷിതമാവാനുള്ള ഒരു കാക്കക്കൂടിനായുള്ള യാത്ര ഇനിയും തുടരും'; അമാലിന് കുറിപ്പുമായി ദുല്‍ഖര്‍

പത്താം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. 2011 ഡിസംബര്‍ 22ന് ആയിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരായത്. ജീവിതത്തെ ഒരു കപ്പലിലെ യാത്രയായി സങ്കല്‍പിച്ചാണ് ദുല്‍ഖറിന്റെ കുറിപ്പ്.

”ഒരുമിച്ച് ഒരു പതിറ്റാണ്ട്. ഇരുപതുകളിലെന്നോ തുടങ്ങിയ യാത്ര, ദിശയില്ലാത്ത ഞങ്ങളെ നയിക്കാന്‍ കാറ്റ് മാത്രം. പലപ്പോഴും എതിരെ വരുന്ന തിരമാലകളെയും കാറ്റിനേയും നേരിട്ട് ആടിയുലയുമ്പോള്‍ പരസ്പരം മുറുകെ പിടിച്ച്, മഹാശാന്തതയിലും സെന്‍ കണ്ടെത്തി.”

”ഞങ്ങള്‍ ജീവിക്കുന്ന ജീവിതത്തെ സൃഷ്ടിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ കൈയില്‍ ഒരു ദിശാസൂചികയുണ്ട്. വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ച് യാത്ര തുടരുന്നു, ഇപ്പോഴും പുതിയ ഭൂമികകള്‍ തിരയുന്നു, ഇനിയും കാണാനേറെ. ഒരു പതിറ്റാണ്ടിനിപ്പുറം ഈ കപ്പല്‍ ശക്തമാണ്.”

”ഇനിയും നീളമേറിയ യാത്ര മുന്നിലുണ്ട്. നമ്മുടെ മാലാഖയുമൊത്ത് സുരക്ഷിതമാവാനുള്ള ഒരു കാക്കക്കൂടിനായി, ഒരു ഭൂമിക നാം കണ്ടെത്തും, തീര്‍ച്ച, എന്നെന്നേക്കും ഒന്നിച്ച്….” എന്നാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അമാലിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത