എനിക്ക് ഏറ്റവും ദേഷ്യം വരുന്നത് അതിനാണ്, അത്തരക്കാരോട് പോ പോയി വല്ലതും വായിക്ക് എന്ന് പറയാന്‍ തോന്നും: ദുല്‍ഖര്‍ സല്‍മാന്‍

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയുടെ പ്രധാനഘടകമായി മാറുകയായിരുന്നു. അതേസമയത്താണ് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ നിന്ന് നടനെ തേടി അവസരങ്ങള്‍ എത്തുന്നത്. അവിടെ നിന്നും ആരാധകരെ നേടന്‍ ദുല്‍ഖര്‍ സല്‍മാന് കഴിഞ്ഞിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. നടന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പ് തിയേറ്ററുകള്‍ ആഘോഷമാക്കുകയാണ്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ദുല്‍ഖറിന്റെ അഭിമുഖമാണ്. താന്‍ ഭയപ്പെടുന്നതിനെ കുറിച്ചും ഏറ്റവും ദേഷ്യം വരുന്ന സംഭവത്തെ കുറിച്ചുമാണ നടന് പറയുന്നത്. ബിഹൈന്റ്വുഡ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പരാജയത്തെയാണ് ഏറ്റവും കൂടുതല്‍ ഭയക്കുന്നതെന്നാണ് ദുല്‍ഖര്‍ പറയുന്നത്. നടന്റെ വാക്കുകള്‍ ഇങ്ങനെ… ഏറ്റവും ഭയക്കുന്ന കാര്യം പരാജയമാണ്. സിനിമകളുടെ പരാജയമാണെന്ന് താരം അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല. കേട്ടാല്‍ ദേഷ്യം വരുന്ന കാര്യം എന്താണ് എന്ന് ചോദിച്ചപ്പോള്‍, അവഗണിയ്ക്കുന്നത് ഇഷ്ടമല്ല എന്നെന്നാണ് നടന്‍ പറഞ്ഞത്. നേരത്തെ ഒരു അഭിമുഖത്തിലും ഇക്കാര്യം ദുല്‍ഖര്‍ പറഞ്ഞിരുന്നു. ചിലര്‍ അവഗണിച്ച് സംസാരിക്കുന്നത് ദുല്‍ഖറിന് ഇഷ്ടമല്ല എന്നാണ് പറഞ്ഞത്. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായം ഉണ്ടാവും. എന്നാല്‍ ചിലര്‍ അത് മാനിക്കില്ല.

എന്തെങ്കിലും നമ്മള്‍ സംസാരിക്കുമ്പോള്‍, എനിക്ക് അത് അറിയില്ല, അങ്ങനെയല്ല എന്ന തരത്തില്‍ യാതൊരു ലോജിക്കും ഇല്ലാതെ പറയും. ഗൂഗിള്‍ ചെയ്താല്‍ എല്ലാ വിവരങ്ങളും നമ്മുടെ വിരല്‍ത്തുമ്പില്‍ കിട്ടും എന്ന അവസ്ഥയില്‍ നില്‍ക്കെ ഒന്നും അറിയില്ല എന്ന് പറയുന്നത് കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത്തരക്കാരോട്, പോ പോയി വല്ലതും വായിക്ക് എന്ന് പറയാന്‍ തോന്നും എന്നും ദുല്‍ഖര്‍ പറഞ്ഞു. കള്ളം പറയാറുണ്ടോ എന്നും അവതാരക ദുല്‍ഖറിനോട് ചോദിച്ചിരുന്നു. ഞാന്‍ വളരെ ട്രാന്‍സ്പരന്റ് ആണെന്നായിരുന്നു നടന്റെ മറുപടി. കള്ളം പറഞ്ഞാല്‍ തനിക്ക് അത് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിയ്ക്കില്ല. എങ്ങിനെയും പുറത്ത് വരും. അതുകൊണ്ട് കള്ളം പറയാറില്ല എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

Latest Stories

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി