ഇത് സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍, ഇവിടെയുള്ള ആളുകളില്‍ നിന്നും ഇതൊക്കെ തന്നെയാണ് പ്രതീക്ഷിച്ചത്..; ടോപ്‌ലെസ് രംഗം ലീക്കായതിന് പിന്നാലെ ദിവ്യ പ്രഭ

കാന്‍ ചലച്ചിത്ര മേളയില്‍ അഭിമാനമായി മാറിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ നടി ദിവ്യ പ്രഭയ്‌ക്കെതിരെ സൈബര്‍ ആക്രമണം. നവംബര്‍ 22ന് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിലെ ദിവ്യ പ്രഭയുടെ ടോപ്‌ലെസ് രംഗമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായത്.

ദിവ്യ പ്രഭയ്‌ക്കെതിരെ നെഗറ്റീവ് പോസ്റ്റുകള്‍ എത്തുമ്പോഴും നടിയെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ദിവ്യ പ്രഭ ഇപ്പോള്‍. ഇത്തരം പ്രതികരണങ്ങള്‍ താന്‍ പ്രതീക്ഷിച്ചതാണ് എന്നാണ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ പ്രഭ പറയുന്നത്.

സിനിമയെ കുറിച്ച് ഒരുപാട് നല്ല അഭിപ്രായങ്ങള്‍ എനിക്ക് വന്നു കൊണ്ടിരിക്കുകയാണ്. ഞാന്‍ ഷൂട്ടിന്റെ തിരക്കിലായിരുന്നത് കാരണം ഈ കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. കാന്‍സിലേക്ക് എത്തും എന്നത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇക്കാര്യം സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതാണ്. കാരണം ഇവിടെ ഇങ്ങനെയാണല്ലോ.

ഇവിടെയുള്ള ആളുകള്‍ക്ക് അഭിനേതാവ്, സിനിമ തുടങ്ങിയ കാര്യങ്ങളിലെ കാഴ്ച്ചപ്പാട് മനസ്സിലാക്കാന്‍ കുറച്ച് സമയമെടുക്കും. ഇതൊക്കെ പ്രതീക്ഷിച്ചിരുന്നതിനാല്‍ തനിക്ക് നിരാശയില്ല. പുതിയ കാര്യമായിട്ട് തോന്നുന്നില്ല. എപ്പോഴും നടക്കുന്നതാണ്. പ്രത്യേകിച്ചും മലയാളികളുടെ കാര്യത്തില്‍.

ഇത് സിനിമയാണ്, ഇവര്‍ അഭിനേതാവാണ് എന്ന തരത്തില്‍ പ്രേക്ഷകര്‍ ഇനി എപ്പോഴാണ് നമ്മളെ കണ്ടു തുടങ്ങുന്നത് എന്ന കാര്യങ്ങള്‍ ചിന്തിക്കാറുണ്ട്. സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍ കൊണ്ടായിരിക്കാം സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രചരണം നടക്കുന്നത് എന്നാണ് ദിവ്യ പ്രഭ പറയുന്നത്.

Latest Stories

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ