ജീവിതത്തിലാദ്യമായി നേരില്‍ കണ്ട സിനിമാ നടന്‍ മുരളി, എനിക്ക് സിനിമയിൽ അസ്ഥിരാവസ്ഥയുണ്ട്: ദിവ്യ പ്രഭ

ടിവി സീരിയലുകളിലൂടെയും, സിനിമയിൽ സഹതാരവുമായി കരിയർ തുടങ്ങി ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ് ദിവ്യ പ്രഭ. ജോഷി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ലോക്പാലി’ലൂടെയായിരുന്നു ദിവ്യ പ്രഭയുടെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി തുടങ്ങിയ ദിവ്യ പ്രഭയ്ക്ക് ശ്രദ്ധേയമായൊരു വേഷം ലഭിക്കുന്നത് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലായിരുന്നു.

പിന്നീട് കമ്മാര സംഭവം, പ്രതി പൂവൻകോഴി, തമാശ, മാലിക്, അറിയിപ്പ്, ഫാമിലി തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമാവാൻ ദിവ്യയ്ക്ക് കഴിഞ്ഞു. അതിൽ തന്നെ അറിയിപ്പിലെ പ്രകടനത്തിന് എഴുപത്തിയഞ്ചാമത് ലോകാർണോ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള നാമനിർദേശവും ലഭിച്ചിരുന്നു. ഏറ്റവും ഒടുവിൽ വേഷമിട്ട പായൽ കപാഡിയയുടെ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ദിവ്യ പ്രഭ.

താൻ ആദ്യമായി നേരിൽ കാണുന്ന സിനിമ താരം മുരളിയാണെന്നാണ് ദിവ്യ പ്രഭ പറയുന്നത്. കൂടാതെ അച്ഛൻ എപ്പോഴും നല്ല സിനിമകൾ തനിക്ക് കാണിച്ചു തരുമായിരുന്നുവെന്നും, എന്നാല്‍ ഇത്ര വലിയൊരു നേട്ടം കാണാന്‍ അദ്ദേഹമില്ല എന്നാണ് ദിവ്യ പ്രഭ പറയുന്നത്.

“സംവിധായകന്‍ പ്രിയനന്ദന്‍ അച്ഛന്റെ സുഹൃത്തായിരുന്നു. ഞാന്‍ ജീവിതത്തിലാദ്യമായി നേരില്‍ കണ്ട സിനിമാ നടന്‍ ഭരത് മുരളിയാണ്. മുംബൈയില്‍ നടന്ന നെയ്ത്തുകാരന്റെ പ്രീമിയറില്‍ വച്ചായിരുന്നു. ഞാനും അച്ഛനും പ്രിയനന്ദനനൊപ്പമാണ് അന്ന് മുംബൈയിലേക്ക് പോയത്. അവിടെ വച്ച് മുരളിയങ്കിളിനെ പരിചയപ്പെടുത്തി. നല്ല സിനിമകള്‍ തിരഞ്ഞെടുത്ത് അച്ഛന്‍ എനിക്ക് കാണിച്ചു തരുമായിരുന്നു. ഞാന്‍ അഭിനയത്തില്‍ എന്തെങ്കിലുമൊക്കെ നേടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ഇത്ര വലിയൊരു നേട്ടം കാണാന്‍ അദ്ദേഹമുണ്ടായില്ല.

ഞാന്‍ സ്വതന്ത്രയായാണ് ജീവിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വെല്ലുവിളികളുണ്ട്. സിനിമയില്‍ ഞാന്‍ ഇതുവരേയും ആരോടും അവസരം ചോദിച്ചിട്ടില്ല. ഓഡിഷനുകള്‍ക്ക് പോവുകയാണ് പതിവ്. എപ്പോഴും ഒരു അസ്ഥിരാവസ്ഥയുണ്ട്. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ വരുമെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ്.

അവസരം ചോദിക്കുന്നതാണ് നല്ലതെന്നാണ് ഇപ്പോള്‍ തോന്നുന്നത്. മമ്മൂക്ക പറഞ്ഞതു പോലെ സിനിമയ്ക്ക് നമ്മളെയല്ല നമ്മള്‍ക്ക് സിനിമയെയാണ് ആവശ്യം. അവസരം ചോദിക്കാനുള്ള ആത്മവിശ്വാസം ഇപ്പോഴാണ് ഉണ്ടായത്. എളുപ്പത്തില്‍ എല്ലാം നേടാനായാല്‍ പിന്നെ അതിലൊരു സുഖമില്ലല്ലോ.” എന്നാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ദിവ്യ പ്രഭ പറഞ്ഞത്.

അതേസമയം 30 വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ പാം ഡി ഓർ പുരസ്കാരത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം കൂടിയായിരുന്നു ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 1994-ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം.

മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ദിവ്യ പ്രഭ, അസീസ് ഹനീഫ, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Latest Stories

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ