ചുംബനരംഗങ്ങള്‍ ഇല്ല, ആ പയ്യന്റെ മുകളിലേക്ക് കയറുന്ന സീന്‍ കട്ട് ചെയ്ത് പ്രചരിപ്പിച്ചു..; വൈറല്‍ സീനിനെ കുറിച്ച് ദിവ്യ പിള്ള

മലയാളത്തില്‍ ‘കള’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ദിവ്യ പിള്ള. കളയ്ക്ക് മുമ്പ് ചുരുക്കം സിനിമകള്‍ ചെയ്‌തെങ്കിലും നടി അധികം ശ്രദ്ധ നേടിയിരുന്നില്ല. കളയിലെ ഇന്റിമേറ്റ് സീനുകള്‍ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലും സജീവമാവുകയാണ് ദിവ്യ പിള്ള.

‘അന്ധകാര’, ‘തണ്ണീര്‍’ എന്ന സിനിമകള്‍ ദിവ്യയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘മംഗളവാരം’ എന്ന ചിത്രമായിരുന്നു ദിവ്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഈ സിനിമയിലെ തന്റെ ഇന്റിമേറ്റ് രംഗങ്ങള്‍ കട്ട് ചെയ്ത് വൈറലാക്കുകയാണ് എന്നാണ് ദിവ്യ ഇപ്പോള്‍ പറയുന്നത്.

”ആ സിനിമയിലെ എന്റെ കഥാപാത്രം എടുത്ത് നോക്കിയാല്‍ അതില്‍ ചുംബനരംഗങ്ങളോ മറ്റൊന്നുമില്ല. അതിലാകെ ഞാന്‍ ആ പയ്യന്റെ മുകളിലേക്ക് വരുന്നൊരു സീന്‍ മാത്രമേയുള്ളു. അത് കട്ട് ചെയ്ത്, കട്ട് ചെയ്ത് വൈറലാക്കിയതാണ്. പക്ഷേ കഥാപാത്രത്തിന്റെ സസ്പ്രൈസ് ആണ് ഹിറ്റായത്.”

”അത് സംവിധായകന്റെയും കഥയുടെയുമൊക്കെ കഴിവ് കൊണ്ടാണ്. ആ സിനിമയിലെ വില്ലത്തി ഞാന്‍ ആണെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ആ വെളിപ്പെടുത്തലിലാണ് സിനിമ എല്ലാവരും ഏറ്റെടുത്തത്” എന്നാണ് ദിവ്യ പിള്ള ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

പായല്‍ രജ്പുത് നായികയായ തെലുങ്ക് സിനിമയാണ് മംഗളവാരം. അജയ് ഭൂപതി സംവിധാനം ചെയ്ത ചിത്രം ശ്രദ്ധ നേടിയിരുന്നു. ഇതുവരെ നായിക ലുക്കില്‍ കണ്ട ദിവ്യ പിള്ള വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ