'ഞാന്‍ എന്തായാലും വീഴുന്നത് വരെ ഇതങ്ങ് ചെയ്യും' എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്, മോണ്‍സ്റ്റര്‍ ഷൂട്ടിനിടെ നടന്നത്..; വൈശാഖ് പറയുന്നു

പുലിമുരുകന് ശേഷം വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന കഥാപാത്രമായി ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിനിടെ മോഹന്‍ലാലിന് വയ്യാതായതിനെ കുറിച്ചാണ് സംവിധായകന്‍ വൈശാഖ് ഇപ്പോള്‍ പറയുന്നത്.

മോണ്‍സ്റ്റര്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ലാല്‍ സാറിന് ഒരു ദിവസം തീരെ വയ്യായിരുന്നു. വേണമെങ്കില്‍ പൊക്കോ എന്ന് ലാല്‍ സാറിന്റടുത്ത് താന്‍ പറഞ്ഞുവെന്നും എന്നാല്‍ ആ സമയത്ത് തമാശയായിട്ടും കാര്യമായിട്ടും തന്നോട് ലാലേട്ടന്‍ ഒരു കാര്യം പറഞ്ഞെന്നും സംവിധായകന്‍ പറയുന്നു.

”ഞാന്‍ എന്തായാലും വീഴുന്നത് വരെ ഇതങ്ങ് ചെയ്യും” എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് വേണമെങ്കില്‍ അത് ചെയ്യാതിരിക്കാം. സാമ്പത്തിക ഭദ്രത ഉണ്ട്. കംഫര്‍ട്ടബിളായി ജീവിക്കാം. എന്നാല്‍ മമ്മൂക്കയും ലാലേട്ടനും സിനിമയെ അങ്ങനെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണെന്ന് വൈശാഖ് പറഞ്ഞു.

മധുരരാജ ഷൂട്ടിംഗിനിടെ ഫൈറ്റ് സീന്‍ ചെയ്തപ്പോള്‍ മമ്മൂട്ടിയുടെ ശരീരം ചുവന്ന് തടിച്ചതിനെ കുറിച്ചും വൈശാഖ് പറഞ്ഞിരുന്നു. അതേസമയം, ഷൂട്ടിംഗ് പൂര്‍ത്തിയായ മോണ്‍സ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിരുന്നു.

പുലിമുരകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. പുലിമരുകന്റെ വന്‍വിജയത്തിന് ശേഷം പഴയ ടീം വീണ്ടും ഒന്നിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ദീപക് ദേവ്.

Latest Stories

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും