കുറുപ്പിന് രണ്ടാം ഭാഗമുണ്ടോ? സംവിധായകന്‍ പറയുന്നത്

ദുല്‍ഖറിന്റെ പുതിയ ചിത്രം കുറുപ്പിന് വന്‍ വരവേല്പാണ് ലഭിക്കുന്നത് . മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പടെ 500ലധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.ആദ്യദിനത്തില്‍ ചിത്രം 2000ത്തിലേറെ ഷോകള്‍ കളിച്ച ചിത്രം നേടിയിരിക്കുന്നത് ആറ് കോടിയിലധികം രൂപയാണ്. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടോ എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. അതിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍.

സിനിമകള്‍ ഒരിക്കലും അവസാനിക്കരുത്…സിനിമകള്‍ ഒരിക്കലും അവസാനിക്കുകയുമില്ല. അതിന്റെ പ്രതിനിധാനമാണ് ക്ലൈമാക്സ്. അതുകൊണ്ടായിരിക്കാം അങ്ങനെ വന്നത്. ലോകത്തെങ്ങും തിന്മയുടെ തുടര്‍ച്ചയാണ് സംഭവിക്കുന്നത്. നീതി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന സംശം ബാക്കിയാണ്. അതുകൊണ്ടാണ് ചിത്രത്തിന്റെ അവസാനം ഇതുപോലെ ഒരുക്കിയത്. ഈ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാവുമോ എന്ന് പലരും ചോദിക്കുന്നുണ്ട്. മനോരമയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്