ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയും ബിഗ് ബ്രദറും തമ്മില്‍..? സിദ്ദിഖ് പറയുന്നു

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന “ബിഗ് ബ്രദര്‍” നാളെ റിലീസിനെത്തുകയാണ്. സസ്‌പെന്‍സ് ആക്ഷന്‍ ത്രില്ലറായാണ് ചിത്രം എത്തുന്നത്. ബിഗ് ബ്രദറിന് മമ്മൂട്ടി നായകനായെത്തിയ “ഹിറ്റ്‌ലര്‍” എന്ന ചിത്രവുമായി സാമ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്.

“കുടുംബത്തിന്റെ രക്ഷകനാകുന്ന നായകന്‍. അതാണ് മോഹന്‍ലാല്‍ ബിഗ് ബ്രദറില്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ഹിറ്റ്ലര്‍, ക്രോണിക്ക് ബാച്ചിലര്‍ തുടങ്ങിയ ചിത്രങ്ങളിലും സമാനമായ കഥാപാത്രങ്ങളുണ്ട്. പക്ഷേ കഥ വേറെയാണ്”” എന്ന് സിദ്ദിഖ് ദി ഹിന്ദുവിനോട് പറഞ്ഞു. 1996ല്‍ എത്തിയ ഹിറ്റ്‌ലര്‍ സഹോദരിമാരോട് അളവറ്റ സ്‌നേഹമുള്ള ഒരു മൂത്തസഹോദരന്റെ കഥയാണ് പറഞ്ഞത്. 2003ല്‍ എത്തിയ ക്രോണിക് ബാച്ചിലറിലും സഹോദരിയോട് സ്‌നേഹമുള്ള മൂത്തസഹോദരന്റെ കഥയാണ് പറഞ്ഞത്.

25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്. ഷാമാന്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ സിദ്ധിഖ്, ഷാജി ന്യൂയോര്‍ക്ക്, മനു ന്യൂയോര്‍ക്ക്, ജെന്‍സോ ജോസ്, വൈശാഖ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മിര്‍ണ മേനോന്‍ ആണ് നായിക. അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജോനാ ഖാലിദ്, സിദ്ധിഖ്, ദേവന്‍, ടിനി ടോം, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, ജനാര്‍ദ്ദനന്‍, ദിനേശ് പണിക്കര്‍, മുകുന്ദന്‍, മജീദ്, അപ്പ ഹാജ, നിര്‍മ്മല്‍ പാലാഴി, അബു സലീം, ജയപ്രകാശ്, സുധി കൊല്ലം, ശംഭൂ, ഹണി റോസ് എന്നിവര്‍ പ്രധാന താരങ്ങളാകുന്നു. ബോളിവുഡ് താരങ്ങളായ അര്‍ബാസ് ഖാന്‍, ചേതന്‍ ഹന്‍സ് രാജ്, ആസിഫ് ബസ്റ, ആവാന്‍ ചൗധരി എന്നിവരും ബിഗ് ബ്രദറില്‍ അഭിനയിക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ