'അവന്റെ ഒരു അര്‍ബന്‍ കാട്!', ആ സിനിമയോടുള്ള സ്‌നേഹം അവിടെ അവസാനിച്ചു: രഞ്ജിത്ത് ശങ്കര്‍

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. കുഞ്ചാക്കോ ബോബന്‍ ടൈറ്റില്‍ റോളിലെത്തിയ സിനിമയില്‍ അനു സിത്താരയായിരുന്നു നായികാ വേഷത്തില്‍ എത്തിയിരുന്നത്. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത ദിവസം ഒരു പ്രേക്ഷകനില്‍ നിന്ന് നേരിട്ട് കേട്ട ഒരു കമന്റ് ആ ചിത്രത്തോളുള്ള തന്റെ സ്‌നേഹം കളഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍.

‘രാമന്റെ ഏദന്‍ തോട്ടം റിലീസ് ദിവസം ഇന്റര്‍വെല്‍ സമയത്ത് അടുത്തിരുന്ന ഒരു ഗൃഹനാഥന്‍ ഭാര്യയോട് പറയുന്നത് കേട്ടു ‘അവന്റെ ഒരു urban കാട്!’ ഞാന്‍ അടുത്തുണ്ട് എന്നറിയാതെ വളരെ genuine ആയി അയാള്‍ക്ക് തോന്നിയ കമന്റ് ആണെന്ന് മനസ്സിലായതോടെ ആ സിനിമയോടുള്ള സ്‌നേഹം അവിടെ അവസാനിച്ചു. ഇതിന്റെ വിഷമം തീര്‍ക്കാന്‍ പുണ്യാളന്‍ 2 ഉടനെ തുടങ്ങാന്‍ തീരുമാനിച്ചു.’

‘അതിന്റെ ഷൂട്ട് നടക്കുമ്പോഴാണ് ഇന്റര്‍നെറ്റില്‍ രാമന്‍ വലിയ ചര്‍ച്ചയാകുന്നു എന്നറിയുന്നത്.5 വര്‍ഷം കഴിയുമ്പോള്‍ ആ സിനിമയെ സ്‌നേഹിക്കുന്നവര്‍ കൂടുകയും വെറുക്കുന്നവര്‍ കുറയുകയും ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു.എങ്കിലും ഏദന്‍ തോട്ടം ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ആ ഗൃഹനാഥനെ അണ്. ചില ഓര്‍മകള്‍ അങ്ങിനെയും ആണ്..’ രഞ്ജിത്ത് ശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫീല്‍ഗുഡ് എന്റര്‍ടെയ്നറായിട്ടാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ സിനിമയൊരുക്കിയിരുന്നത്. 2017 മെയ് 12നായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജിബാലായിരുന്നു സംഗീതമൊരുക്കിയിരുന്നത്. രമേഷ് പിഷാരടി, ജോജു ജോര്‍ജ്ജ്, അജു വര്‍ഗീസ്, മുത്തുമണി, ശ്രീജിത്ത് രവി, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു