അഭിനയത്തിലേക്ക് കൗതുകം കൊണ്ട് ചാടിവീഴുന്നതല്ല, ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങുന്നതാണ്: തുറന്നു പറഞ്ഞ് സംവിധായകന്‍ ഫാസില്‍

മലയാള സിനിമയിലെ ഏറ്റവും പ്രഗത്ഭരായ സംവിധായകരില്‍ ഒരാളാണ് ഫാസില്‍. മണിചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മതിയാകും ഫാസില്‍ എന്ന സംവിധായകന്റെ കഴിവ് മനസ്സിലാക്കാന്‍. സംവിധായക റോളില്‍ നിന്ന ഇടവേള എടുത്ത ഫാസില്‍ ഇപ്പോള്‍ ചില ബിഗ്ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകുന്നുണ്ട്. ലൂസിഫറിലും പുറത്തിറങ്ങാനൊരുങ്ങുന്ന മരയ്ക്കാറിലും ഫാസില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അഭിനയത്തോടുള്ള കൗതകമല്ല തന്നെ ഈ ചിത്രങ്ങളിലേക്ക് എത്തിച്ചതെന്നാണ് ഫാസില്‍ പറയുന്നത്.

“അഭിനയിക്കാനുള്ള കൗതുകം കൊണ്ട് ചാടിവീഴുന്നതല്ല. ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചെയ്തു പോകുന്നതാണ്. വിജയിക്കുമെന്ന് തോന്നുന്ന പടങ്ങളുടെ ഭാഗമാകാന്‍ മനസിലെപ്പോഴും താല്‍പ്പര്യമുണ്ട്. ലൂസിഫര്‍ പൃഥ്വിരാജിന്റെ ആദ്യത്തെ പ്രോജക്ടാണ്. പൃഥ്വി വളരെ സമര്‍പ്പണത്തോടെയാണ് അത് ചെയ്തത്. ആ സമര്‍പ്പണമാണ് എന്നെ കൊണ്ട് യെസ് പറയിപ്പിച്ചത്. പ്രിയദര്‍ശന്റെ ഒരു അഭിമാന സിനിമയാണ് കുഞ്ഞാലിമരയ്ക്കാര്‍. അങ്ങനെയുള്ള സിനിമകളോട് സഹകരിക്കാന്‍ പറയുമ്പോള്‍ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ള പ്രോജക്ടുകള്‍ വന്നാല്‍ ഇനിയും ചെയ്തുപോകും.” ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞു.

തല്‍ക്കാലം സംവിധാനത്തിലേക്ക് ഇല്ലെന്നും എന്നിരുന്നാലും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും ഫാസില്‍ പറയുന്നു. ദിലീഷ്് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നൊരുക്കുന്ന ഒരു ചിത്രം ഈ വര്‍ഷം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഫാസില്‍ വ്യക്തമാക്കി.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ