ഷെയ്ന്‍ നിഗം കുത്തൊഴുക്കില്‍ വീണ് ട്രയാംഗിള്‍ ചുഴിയില്‍ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രം: ഭദ്രന്‍

അടുത്തിടെ ഏറെ ചര്‍ച്ചകളില്‍ ഇടം നേടിയ ചിത്രങ്ങളില്‍ ഒന്നാണ് ‘ഭൂതകാലം’. ഷെയ്ന്‍ നിഗം, രേവതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുല്‍ ശിവദാസന്‍ ഒരുക്കിയ ചിത്രം ജനുവരി 21ന് ആണ് റിലീസ് ചെയ്തത്. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ ആയി എത്തിയ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

ഷെയ്ന്‍ നിഗം കുത്തൊഴുക്കില്‍ വീണ് ട്രയാംഗിള്‍ ചുഴിയില്‍ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രമാണ്. രേവതിയുടെ കരിയറിലെ ‘ആശ’ യെ തിളക്കം കെടാതെ സൂക്ഷിച്ചു എന്നും ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഭദ്രന്റെ കുറിപ്പ്:

‘ഭൂതകാലം’ ഒരു പക്ഷേ, നമ്മളോരോരുത്തരുടെയും തനിയാവര്‍ത്തനം തന്നെ. അസ്വാഭാവികതയുടെ ഒരു തരിമ്പ് പോലും പെടാത്ത ഒരു നല്ല ചലച്ചിത്രം. മാനസിക വിഭ്രാന്തിയില്‍ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ഒരു വിധവയും അവരുടെ മകനും മുത്തശ്ശിയും അടങ്ങിയ ഒരു കൊച്ച് വീട്. എങ്ങുമെത്താതെ നില്‍ക്കുന്ന മകനെ കാണുമ്പോള്‍ ഉണ്ടാകുന്ന അമ്മയുടെ ആശങ്കകളും സംഘര്‍ഷങ്ങളും അമ്മയെന്ന വികാരത്തെ സങ്കീര്‍ണമാക്കി.

മുത്തശ്ശിയുടെ മരണം മകന്റെ മനസ്സില്‍ വിഹ്വല ചിത്രങ്ങളായി രൂപപ്പെടാന്‍ തുടങ്ങി. ദുര്‍മരണങ്ങള്‍ സംഭവിച്ചിട്ടുള്ള ഒരു വീട്ടില്‍ ദുര്‍ബല മനസുകള്‍ വന്ന് ചേക്കേറുമ്പോള്‍ അവിടെ അവര്‍ കാണുന്ന കാഴ്ചകളില്‍ ഒരു സത്യസന്ധത ഉണ്ടായിരുന്നു. കാണിയുടെ കാഴ്ചവട്ടത്തില്‍ നിന്നും ഒരു ഫ്രെയിം പോലും അടര്‍ത്തി മാറ്റാന്‍ പറ്റാത്ത വിധം കോര്‍ത്ത് കോര്‍ത്ത് ഒരു ചങ്ങല പോലെ പിടിവിടാതെ രാഹുല്‍ സൂക്ഷ്മതയോടെ കൊണ്ടു നടന്നു. Congrats..

ഷെയ്ന്‍ നിഗം കുത്തൊഴുക്കില്‍ വീണ് ട്രയാംഗിള്‍ ചുഴിയില്‍ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രം. ഭൂതകാലത്തിലെ ഷെയ്‌നിന്റെ ‘വിനു’ കൊടിമരം പോലെ ഉയര്‍ന്നു നിന്നു, ഇളക്കം തട്ടാതെ… ഞാന്‍ സ്റ്റേറ്റ് അവാര്‍ഡില്‍ കണ്ട ‘വെയിലി’ലെ ഇതുപോലെ പ്രകാശിപ്പിക്കാന്‍ കഴിയാതെ പോയ ഒരമ്മയുടെ സ്‌നേഹത്തിന്റെ മുന്‍പില്‍ പതറുകയും ഇടറുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അന്നും എന്റെ കണ്ണുകള്‍ ചുവന്നിരുന്നു.

ഇന്നും, ഈ സിനിമ കണ്ടപ്പോഴും. ‘എന്റെ പ്രശ്‌നം എന്താണെന്ന് അമ്മക്കറിയോ? ഞാന്‍ സ്‌നേഹിക്കുന്നവര്‍ എന്നെ മനസിലാക്കാതെ ദൂരത്ത് നില്‍ക്കുന്നത് കാണുമ്പോള്‍……..’ ആ പറച്ചില്‍ വെയിലില്‍ നിന്നും ഒത്തിരി ഒത്തിരി മാറ്റി നിര്‍ത്തിയ ഒരു രസക്കൂട്ട് കാണിച്ചു തന്നു. ഹായ് ഷെയ്ന്‍, നിനക്ക് എതിര് നീ മാത്രമേയുള്ളൂ… Keep going… രേവതിയുടെ കരിയറിലെ ‘ആശ’ യെ തിളക്കം കെടാതെ സൂക്ഷിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി