'ഷൂട്ടിംഗ് സെറ്റിൽ പലപ്പോഴും ഒരു കാരണവും ഇല്ലാതെ പ്രശ്നമുണ്ടാക്കുമായിരുന്നു അദ്ദേഹം, പക്ഷേ ക്യാമറയ്ക്ക് മുന്നിൽ പകരം വെയ്ക്കാനില്ലാത്ത നടനാണ്'; സംവിധായകൻ അനിൽ കുമാർ

മലയാളത്തിൽ പകരം വെയ്ക്കാനില്ലാത്ത നടൻമാരിൽ ഒരാളാണ് തിലകൻ. തിലകനൊപ്പം ഉള്ള ഓർമകളും കുടുംബ വിശേഷം എന്ന ചിത്രത്തിൻറെ പിന്നാമ്പുറ കഥകളെ പറ്റിയും തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകനായ അനിൽ കുമാർ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തിലകനെപ്പറ്റി പറഞ്ഞത്. നിരവധി ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് തന്റെതായ പല അഭിപ്രായ പ്രശ്നങ്ങളുള്ള ആളാണ്.

പല സെറ്റിലും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുമുണ്ട്. പക്ഷേ തന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം വളരെ കംഫർട്ടായ ആളാണ്. അദ്ദേഹത്തിനൊപ്പം കുടുംബ വിശേഷം ചെയ്തപ്പോൾ താൻ അന്ന് വരെ കണ്ട നടനെയല്ലായിരുന്നു അദ്ദേഹം. തിലകനെയും കവിയൂർ പൊന്നമ്മയെയും പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത സിനിമയായിരുന്നു കുടുംബ വിശേഷം.

ചിത്രത്തിന്റെ കെെമാക്സിൽ കവിയൂർ പൊന്നമ്മ മരിക്കുന്നതാണ് സീൻ. വളരെ വികാരഭരിതമായെടുക്കേണ്ട സീൻ പക്ഷേ മാറ്റി നായകനായ തിലകൻ ചിരിക്കുന്നതായാണ് കാണിക്കുന്നത്. ആ ഒരു സീൻ തീരുമാനിച്ചത് അദ്ദേഹമായിരുന്നു. തന്റെ മുൻപിൽ അങ്ങനെ ഒരു സീൻ നടന്നിട്ടുണ്ടെന്നും ഭാര്യ മരിച്ചപ്പോൾ അദ്ദേഹം ചിരിക്കുകയാണ് ചെയ്തതെന്നും തിലകൻ പറഞ്ഞപ്പോൾ. താനും സമ്മതിക്കുകയായിരുന്നു.

ആ സീനാണ് ആ സിനിമയിൽ തന്നെ ഏറ്റവും ഹിറ്റായി മാറിയത്. പിന്നെ പ്രായമായ രണ്ട് പേരെ വെച്ച് സിനിമ ചെയ്യുക എന്ന് അന്നത്തെ കാലത്ത് ഒട്ടും വിജയകരമായ സംഭവമായിരുന്നില്ല. എന്നിട്ടും ആ സിനിമ ഓടിയത് നൂറ് ദിവസമായിരുന്നു. പ്രെഡ്യൂസറിന്റെ ഒറ്റ വിശ്വാസമായിരുന്നു സിനിമ വിജയിക്കുമെന്നത് അത് അതുപോലെ സംഭവിക്കുകയും ചെയ്തു. സിനിമയിൽ കണ്ടന്റാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്