'വീട്ടുജോലിക്കാരിയായ കഥാപാത്രമായി ഈ നടിക്ക് പകരം പിന്നെ ശില്‍പ ഷെട്ടി വരണമായിരുന്നോ?'; ചര്‍ച്ചയായി അഖില്‍ മാരാരുടെ കുറിപ്പ്

നടി രമ്യ സുരേഷിനെ ദാരിദ്രം പിടിച്ച നടി എന്ന് ആക്ഷേപിച്ച യൂട്യബര്‍ക്കെതിരെ സംവിധായകന്‍ അഖില്‍ മാരാര്‍. ‘ക്രിസ്റ്റഫര്‍’ സിനിമയുടെ നിരൂപണത്തിനിടെ രമ്യക്കെതിരെ യൂട്യൂബര്‍ നടത്തിയ പരാമര്‍ശങ്ങളാണ് അഖില്‍ മാരാരെ ചൊടിപ്പിച്ചത്. എന്നാല്‍ സംവിധായകന്‍ പങ്കുവച്ച കുറിപ്പിലെ ചില വാക്കുകളും നടിയെ അപമാനിക്കുന്ന തരത്തിലാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

അഖില്‍ മാരാരുടെ കുറിപ്പ്:

ഈ നടിയെ നിങ്ങള്‍ക്ക് അറിയും എന്ന് വിശ്വസിക്കുന്നു… ക്രിസ്റ്റഫര്‍ സിനിമയുടെ അഭിപ്രായം പടച്ചു വിട്ടപ്പോള്‍ പേടി കൊണ്ടാണെങ്കില്‍ കൂടി ഉണ്ണി കൃഷ്ണന്‍, ഉദയ് കൃഷ്ണ ഇവരെ ആക്ഷേപിക്കാതെ സംസാരിക്കാന്‍ കോക്കിന് കഴിഞ്ഞെങ്കിലും ഉള്ളില്‍ കിടക്കുന്ന പുശ്ചം പതിയെ തികട്ടി വന്നു.. രമ്യയെ കുറിച്ച് അവന്‍ പറഞ്ഞത് ദാരിദ്ര്യം പിടിച്ച വേഷങ്ങള്‍ ചെയ്യുന്ന നടി എന്നാണ്…

വീട്ടുജോലിക്കാരി ആയി ഒരു കഥാപാത്രം ചെയ്യുന്ന, ബലാത്സംഗം ചെയ്തു കൊല്ലപ്പെടുന്ന ഒരു മകളുടെ അമ്മ ആയി അഭിനയിക്കുന്ന ഒരു അഭിനേത്രി ആയി പിന്നെ ശില്പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കു എന്നുണ്ടോ…? സംവിധായകന്‍ തനിക്ക് നല്‍കിയ വേഷം രമ്യ ഭംഗിയാക്കി എന്ന് എന്ത് കൊണ്ട് പറയാന്‍ ഇവന് തോന്നുന്നില്ല.. രമ്യയെ ഇവന്‍ ആക്ഷേപിച്ചത് അവരുടെ ശാരീരികമായ അവസ്ഥ കണ്ട് തന്നെ അല്ലെ…

ഇതേ ഇവന്‍ തങ്കം സിനിമയില്‍ അഭിനയിച്ച അപര്‍ണ്ണയെ കൊട്ട പ്രമീള എന്ന് ആക്ഷേപിചിട്ട് റെഡ് fm ഇന്റര്‍വ്യൂവില്‍ ന്യായീകരിച്ചത് അത് കാപ്പയില്‍ അവര്‍ ചെയ്ത കഥാപാത്രം ആയിരുന്നു എന്നാണ്. കാപ്പായില്‍ അവര്‍ ചെയ്തത് പ്രമീള ദേവി എന്ന കഥാപാത്രം ആയിരുന്നു. അത് പോലും ആക്ഷേപ രൂപേണ വളച്ച് കൊക്ക് ഇട്ട പേരാണ് കൊട്ട പ്രമീള എന്നത്.. ഹൃദയത്തിലെ ദര്‍ശനയെ കണ്ടപ്പോള്‍ ഡാകിനി അമ്മൂമ്മ ആയി തോന്നി. ഇങ്ങനെ ഒരു പ്രത്യേക ജീവിയാണ് ഈ കോക്ക്..

ഇനി ഇവന്‍ പറഞ്ഞ രീതിയില്‍ എടുത്താല്‍ സൂര്യ മാനസം സിനിമ കഴിഞ്ഞ് അടുത്ത പടം ചെയ്യുമ്പോള്‍ മമ്മൂക്കയെ പുട്ടുറുമീസ് എന്ന് വിളിച്ചു സംസാരിക്കുമോ… സകലരെയും ആക്ഷേപിച്ചും പരിഹസിച്ചും നടക്കുന്ന ഇവന്‍ എന്നെ മെയില്‍ ഷോവനിസ്റ്റ് പിഗ് എന്ന് വിളിച്ചു.. അതേടാ അമ്മയെ സംരക്ഷിക്കുന്ന മകന്‍ .. ഭാര്യയെ സംരക്ഷിക്കുന്ന അവളുടെ സ്വാതന്ത്ര്യങ്ങളില്‍ ഇടപെടാത്ത എന്തിന് എന്റെ ഫെയ്‌സ്ബുക്ക് മൊബൈല്‍ പാസ്സ്വേര്‍ഡ് പോലും പറഞ്ഞു കൊടുത്തിട്ടുള്ള ഭര്‍ത്താവ്..

2 പെണ്‍മക്കളെ അവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് വളര്‍ത്തുന്ന അച്ഛന്‍.. ഈ നിലയില്‍ ഞാനൊരു മെയില്‍ ഷോവനിസ്റ്റ്‌റ് ആണ്. .. ഫെമിനിസം പറഞ്ഞു പുരുഷന്മാരുടെ നെഞ്ചില്‍ കുതിര കയറുന്ന ചില സ്ത്രീ രൂപങ്ങളെ ഞാന്‍ എതിര്‍ക്കും.. ഹിന്ദു വിശ്വാസങ്ങളില്‍ യശോദയും പൂതനയും ഉണ്ട്… ആരെ സ്‌നേഹിക്കണം ആരെ എതിര്‍ക്കണം എന്ന് എനിക്ക് വ്യക്തമായി അറിയാം… കുറുക്കന്‍ കൂവും സിംഹം ഗര്‍ജിക്കും.. എത്രയൊക്കെ നീലത്തില്‍ മുങ്ങിയാലും നീ കൂവും… അതാണ് അറിയാതെ നിന്റെ വായില്‍ രമ്യയെ ദാരിദ്ര്യം പിടിച്ച നടി എന്ന് നീ വിളിച്ചത്…

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്