ദിലീപിന് വേണ്ടി ന്യൂസ് ചാനലില്‍ പോയി പറഞ്ഞാല്‍ ഒരു രൂപ പോലും കിട്ടില്ല, അദ്ദേഹത്തിന്റെ സിനിമകളില്‍ പോലും പിന്നീട് വിളിച്ചിട്ടില്ല: മഹേഷ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ പിന്തുണച്ച് സംസാരിച്ചയാളാണ് നടനും സംവിധായകനുമായ മഹേഷ്. ദിലീപ് തെറ്റി ചെയ്തിട്ടില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്. ദിലീപിന് വേണ്ടി സംസാരിച്ച തന്നെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തുകയായിരുന്നു. പിന്നീട് സിനിമയില്ലാതെ കഴിയുകയാണ് എന്നാണ് മഹേഷ് മാസ്റ്റര്‍ ബിന്‍ ചാനലിനോട് പറയുന്നത്.

ദിലീപിന് നല്ല മാര്‍ക്കറ്റ് വാല്യു ഉണ്ടായിരുന്നപ്പോള്‍, മലയാള സിനിമയിലെ എല്ലാമായി നിന്നപ്പോള്‍ അദ്ദേഹത്തിന് ഒരു വീഴ്ച പറ്റിയപ്പോള്‍ നേരെ തിരിയുകയും ചെയ്തു. അദ്ദേഹത്തിന് വേണ്ടി സംസാരിച്ച തന്നെ അകറ്റി നിര്‍ത്തുകയും ചെയ്തു. പിന്നീട് തനിക്ക് സിനിമകള്‍ കിട്ടിയിട്ടില്ല. ദിലീപിന്റെ സിനിമകളില്‍ പോലും വിളിച്ചില്ല.

അദ്ദേഹത്തിന് ഒപ്പമുള്ള പലരും വിളിച്ച് പറഞ്ഞത് നന്നായി എന്ന് പറഞ്ഞു. അപ്പോള്‍ ഗുണം പ്രതീക്ഷിച്ചാണോ മഹേഷ് ഇത് ചെയ്തത് എന്ന് ചോദിച്ചാല്‍, ദിലീപില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചില്ല. ന്യൂസ് ചാനലില്‍ പോയി പറഞ്ഞാല്‍ ഒരു രൂപ പോലും കിട്ടില്ല. പിന്നീട് പടങ്ങളൊന്നുമില്ല. വിധി വരുമ്പോള്‍ അറിയാം, താന്‍ പറഞ്ഞതെല്ലാം സത്യമാണ്.

അദ്ദേഹം നിഷ്‌ക്കളങ്കനാണ്. ഇതിന് പിന്നില്‍ ആരൊക്കെയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പ്രധാന നടന്‍മാര്‍ എന്നൊന്നും പറയില്ല, എന്നാല്‍ ഒരു കൂട്ടം ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ പതനം ആഗ്രഹിച്ചിരുന്നു. ട്വന്റി20 എന്ന സിനിമ നിര്‍മ്മിക്കാന്‍ കഴിയാത്ത നടന്‍മാര്‍ ഇവിടെ ഉണ്ടായിരുന്നു. എത്രയോ പേരെ അദ്ദേഹം സഹായിച്ചു.

ഹിന്ദു പുരാണം പ്രകാരം ഓരോരുത്തര്‍ക്കും ജന്മ ഉദ്ദേശമുണ്ട്. എന്റെ ജന്മ ഉദ്ദേശം ദിലീപിന് വേണ്ടി സംസാരിക്കുക എന്നതായിരുക്കും. അല്ലാതെ ഈ പാഴ്ജന്‍മം കൊണ്ട് എന്ത് ചെയ്യാന്‍. ഞാന്‍ ദിലീപിന് വേണ്ടി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എത്രയോ പ്രഗത്ഭരായ വ്യക്തികള്‍ തന്നെ വിളിച്ച് നന്ദി പറഞ്ഞിട്ടുണ്ടെന്നും മഹേഷ് പറയുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍