എന്റെ അവസ്ഥ കണ്ട് കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും എനിക്ക് വേണ്ടി ചെയ്ത ഉപകാരം മറക്കാനാവില്ല: ദിനേഷ് പണിക്കര്‍

മലയാള സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധേയനായ താരമാണ് ദിനേശ് പണിക്കര്‍. ഇപ്പോഴിതാ തന്റെ പല സിനിമകളും പരാജയപ്പെട്ടപ്പോള്‍ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും തനിക്ക് വേണ്ടി ചെയ്ത ഉപകാരത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

, തന്റെ അവസ്ഥ കണ്ട് ഇരുവരും സിനിമകളില്‍ ഫ്രീയായി വന്ന് അഭിനയിച്ചിട്ടുണ്ടെന്ന് ദിനേഷ് പണിക്കര്‍ വെളിപ്പെടുത്തി.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇക്കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്.
‘സുരേഷ് ഗോപി നമ്മളോട് കാണിച്ച് സ്‌നേഹം മറക്കാനാവില്ല, അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സിനിമ ചെയ്ത് കഴിഞ്ഞതിന് ശേഷം എന്റെ സ്ഥിതി മോശമായി മാറിയിരുന്നു. അപ്പോഴാണ് ‘തില്ലാന തില്ലാന’ സിനിമ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്.

ആ സമയത്ത് അദ്ദേഹം ഫ്രീയായിട്ട് വന്ന് സിനമയില്‍ അഭിനയിച്ച് തന്നിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ മനസ്സ്. അതുപോലെ, മയില്‍പ്പീലികാവ് എന്ന സിനിമ ഞാന്‍ വിചീരിച്ച രീതിയില്‍ ഓടിയില്ല. എനിക്ക് നഷ്ടമാണെന്ന് അറിഞ്ഞിട്ട് ചാക്കോച്ചന്‍ തില്ലാന തില്ലാനയില്‍ രണ്ട് ദിവസം വന്ന് ഫ്രീയായിട്ട് അഭിനയിച്ചിട്ട് പോയി. ഒരു പൈസയും വാങ്ങിച്ചിട്ടില്ല.’- ദിനേശ് പണിക്കര്‍ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ