വലിയ പടങ്ങൾ മാത്രമല്ല ഇൻഡസ്ട്രിക്ക് ഗുണം ചെയ്യുന്നത്, സിനിമ നല്ലതാണെങ്കിൽ ഓടും: ദിലീഷ് പോത്തൻ

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ മൂന്ന് സിനിമകൾ മാത്രം മതി ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ പ്രതിഭയെ തിരിച്ചറിയാൻ. ദിലീഷ് പോത്തന്റെ അടുത്ത ഒരു സിനിമയ്ക്കായി പ്രതീക്ഷയോടെയാണ് മലയാള സിനിമലോകം നോക്കികാണുന്നത്. സംവിധായകൻ എന്നതിലുപരി നടനായും നിർമ്മാതാവായും ദിലീഷ് പോത്തൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിത്താ സിനിമകളെ കുറിച്ചും അതിന്റെ മാർക്കറ്റ് വാല്യുവിനെ കുറിച്ചും സംസാരിക്കുകയാണ് ദിലീഷ് പോത്തൻ. സിനിമകളുടെ ക്വാളിറ്റി നിശ്ചയിക്കുന്നത് എപ്പോഴും എന്റർടൈൻമെന്റ് വാല്യൂ നോക്കിയാണ് എന്നാണ് ദിലീഷ് പോത്തൻ പറയുന്നത്. മാത്രമല്ല ഇൻഡസ്ട്രിക്ക് എപ്പോഴും വലിയ സിനിമകൾ മാത്രമാണ് ഗുണം ചെയ്യുന്നത് എന്ന തോന്നൽ ശരിയല്ല എന്നും ദിലീഷ് പോത്തൻ പറയുന്നു.

“വ്യക്തിപരമായി പറഞ്ഞാൽ ഞാൻ ഇപ്പോള് പെട്ടിരിക്കുകയാണെന്ന് പറയാം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും കഴിഞ്ഞിട്ട് കുറച്ച് കൊമേഴ്ഷ്യൽ സ്ട്രക്ചറിൽ ഉള്ള സിനിമ ചെയ്യാമെന്ന് തീരുമാനിച്ച് അതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജോജി സംഭവിച്ചത്. പിന്നെ ഇപ്പോൾ എല്ലാവരും മാസ് ഇടിപ്പടത്തിൻ്റെ പിറകെയാണ്. ശരിക്കും പറഞ്ഞാൽ ഞാൻ ഇപ്പോൾ കൺഫ്യൂസ്‌ഡ്‌ ആയിട്ട് ഇരിക്കുകയാണ്.

ഇൻഡസ്ട്രിക്ക് ചിലപ്പോൾ വലിയ സിനിമകളായിരിക്കും ഗുണം ചെയ്യുക, വലിയ സിനിമകൾ ഉണ്ടാവണം. ഉണ്ടായിക്കോട്ടെ, അത് നല്ലതാണ്. പക്ഷേ വലിയ സിനിമകൾ മാത്രമാണ് ഇൻഡസ്ട്രിക്ക് ഗുണം ചെയ്യുകയെന്ന തോന്നൽ തെറ്റിദ്ധാരണയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഓഡിയൻസിന് അങ്ങനെയൊരു തിരിച്ചുവ്യത്യാസം ഇല്ലെന്നാണ് കരുതുന്നത്. ഇത് എന്റെ വിശ്വാസം മാത്രമാണ്. അത് ശരിയാണെന്നല്ല. ഇപ്പോൾ വലിയ സിനിമകൾക്ക് മാത്രമേ ആളുണ്ടാകൂ എന്നും അത്തരം സിനിമകൾ നൽകുന്ന തിയേറ്റർ എക്സ്‌പീരിയൻസിന് വേണ്ടി മാത്രമാണ് ആളുകൾ തിയേറ്ററിൽ വരിക എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ചെറിയ സിനിമകൾ വന്നാലും എന്റർടൈൻമെൻ്റ് വാല്യൂ ഉണ്ടെങ്കിൽ ആളുകൾ തിയേറ്ററിൽ വരും.

നമുക്ക് ആ പടം ഭയങ്കര എക്സൈറ്റിങ് ആയിരിക്കണം. അത്രയേ ഉള്ളൂ. വലിയ ബഡ്ജറ്റിൽ വരുന്ന എല്ലാ സിനിമകളും ഓടുകയാണെങ്കിൽ നമുക്ക് മനസിലാക്കാം. എന്നാൽ അങ്ങനെയല്ല, അതിൽ തന്നെ എൻ്റർടൈൻമെന്റ് ഫാക്ടേഴ്സ് ഉള്ള സിനിമകൾ മാത്രമാണ് കളക്‌ട് ചെയ്യുന്നത്. വലിയ പടങ്ങൾ പലതും ഫ്ളോപ്പായി പോകുന്നുണ്ട്

രോമാഞ്ചം വലിയ പടമായിട്ടാണോ ഇത്രയും കളക്‌ട് ചെയ്‌തത്‌. സിനിമ നല്ലതാണെങ്കിൽ ഓടും. അതാണ് റിയാലിറ്റി. പക്ഷേ വളരെ നല്ലതായിരിക്കണം. പണ്ടായിരുന്നെങ്കിൽ ഒരു ആവറേജ് കാഴ്‌ചാനുഭവം തരുന്ന സിനിമ തിയേറ്ററിൽ പോയി കാണാൻ ആളുകൾ തയ്യാറായിരുന്നു. വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അതായത് കൊവിഡിന് മുൻപ്.

എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ആവറേജ് ആയിട്ടുള്ള സിനിമ നമുക്ക് പിന്നീട് ഒ.ടി.ടിയിൽ കാണാമെന്നും വളരെ നല്ല സിനിമകൾ മാത്രം തിയേറ്ററിൽ കാണാമെന്നുമുള്ള നിലയിൽ ആളുകളെത്തി. ത്രില്ലർ ആയിക്കോട്ടെ മാസ് ആയിക്കോട്ടെ ഫാമിലി ഡ്രാമയായിക്കോട്ടെ ഇൻ്റലക്ച്വൽ ഫിലിം ആയിക്കോട്ടെ അതിൻ്റെ മേഖലയിൽ എക്‌സ്ട്രീം ഗുഡ് ആണെങ്കിൽ ആ സിനിമ തിയേറ്ററിൽ ഓടും

മാത്രമല്ല ആളുകൾക്ക് അത് പെട്ടെന്ന് കാണുക എന്നതു കൂടിയുണ്ട്. ആ ത്വര ഇപ്പോൾ കൂടുതലാണ്. ആദ്യത്തെ വീക്കിൽ തന്നെ കാണുക എന്ന ടെൻഡൻസി കൂടുതലുണ്ട്. നല്ല ഒരു സിനിമയ്ക്ക് വേണ്ടി മാത്രമേ നമ്മൾ ആ എഫേർട്ട് എടുക്കേണ്ടതുള്ളൂ എന്നതും ഫാക്‌ടറാണ്” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ