നയന്‍താര ദിലീപിനെ വിളിച്ചിരുന്നത് സല്‍മാന്‍ ഖാന്‍ എന്നാണ്.. ഏഴ് മണിക്ക് നടി വന്നിട്ടും, ദിലീപ് എത്തിയില്ല...: സിദ്ദിഖ് പറയുന്നു

ബോഡിഗാര്‍ഡ് സിനിമയുടെ കഥ നയന്‍താരയോട് ഫോണില്‍ കൂടെയാണ് പറഞ്ഞതെന്ന് സംവിധായകന്‍ സിദ്ദിഖ്. നടി ശ്യാമിലിയെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത് എങ്കിലും തെലുങ്ക് സിനിമയുടെ തിരക്ക് കാരണം ഡേറ്റ് കിട്ടിയില്ല. പിന്നീടാണ് നയന്‍താരയെ നായികയാക്കാന്‍ തീരുമാനിച്ചത് എന്നാണ് സംവിധായകന്‍ പറയുന്നത്.

നയന്‍സ് കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കും. ഇക്കയോട് വലിയ റെസ്‌പെക്ട് ഉള്ള നടിയാണ്, നല്ല കഥാപാത്രം ആണെങ്കില്‍ ഒരു മടിയുമില്ലാതെ അഭിനയിക്കും എന്ന് ദിലീപ് പറഞ്ഞു. അങ്ങനെ താന്‍ നയന്‍താരയെ വിളിച്ചു. മദ്രാസ് വരെ വരണ്ട കഥ ഫോണില്‍ കൂടി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഫോണില്‍ കൂടി ഒരു മണിക്കൂര്‍ കൊണ്ട് കഥയുടെ ആകെത്തുക പറഞ്ഞു.

കഥ പറഞ്ഞയുടനെ നയന്‍താര പറഞ്ഞു ‘ഇക്കാ ഈ സിനിമ ഞാന്‍ തന്നെ ചെയ്യും, ഡേറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും’ എന്ന്. നയന്‍സിന്റെ ഡേറ്റ് പറഞ്ഞോ അത് വച്ചിട്ട് താന്‍ ദിലീപിനോട് അഡ്ജസ്റ്റ് ചെയ്‌തോളം എന്ന് പറഞ്ഞു. ഷൂട്ടിംഗിന് നയന്‍താര കൃത്യം 9 മണിക്ക് വരും. 8.55 ആവുമ്പോഴേക്കും വിത്ത് മേക്ക് അപ്പ് ലൊക്കേഷനിലെത്തും.

നമ്മള്‍ എടുത്താലും എടുത്തില്ലെങ്കിലും നയന്‍താര വന്നിരിക്കും. വളരെ പ്രൊഫഷണല്‍ ആണ്. ഒരു റിഹേഴ്‌സല്‍ ഒരു ടേക്ക്. കാരവാനില്‍ പോലും പോയിരിക്കില്ല. ഏഴു മണിക്ക് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഏഴ് മണിക്ക് നയന്‍താര വന്നു. പക്ഷെ ദിലീപ് വന്നില്ല. ദിലീപ് വരുമ്പോള്‍ 11 മണിയായി. അന്ന് ദിലീപിനെ നയന്‍താര കളിയാക്കി വിളിച്ചതാണ് സല്‍മാന്‍ ഖാന്‍ എന്നാണ്.

കാരണം സല്‍മാന്‍ എപ്പോഴും താമസിച്ചാണ് ഷൂട്ടിംഗിന് വരിക. ഷൂട്ട് ചെയ്യുന്നത് കോട്ടയത്താണ്. ദിലീപ് എല്ലാ ദിവസവും എറണാകുളത്ത് പോയി വരും. ദിലീപ് രാത്രി എറണാകുളത്ത് പോയി വേറെ സിനിമകളുടെ ഡിസ്‌കഷന്‍ കഴിഞ്ഞ് വെളുപ്പിന് കിടന്ന് ഉറങ്ങിയിട്ട് വരുമ്പോള്‍ 11 മണിയാവും. നയന്‍താര 9 മണിക്ക് വന്നാലും ദിലീപ് വരാന്‍ ലേറ്റ് ആവും. അതുമായി അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് സിദ്ദിഖ് സഫാരി ടിവിയില്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ