ഹണി റോസ് ടീച്ചര്‍ ആയിരുന്നെങ്കില്‍ ഒറ്റ ദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ലായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

ഹണി റോസ് ടീച്ചന്‍ ആയിരുന്നെങ്കില്‍ കുട്ടികള്‍ ദിവസവും സ്‌കൂളില്‍ പോയേനെ എന്ന് ധ്യാന്‍ ശ്രീനിവാസന്‍. സഹപ്രവര്‍ത്തകരെ കുറിച്ചും മറ്റ് താരങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിച്ചാണ് ധ്യാന്‍ സംസാരിച്ചത്. ഹണി റോസിനെ കുറിച്ചുള്ള ചോദ്യത്തിന് പേഴ്‌സണലി അറിയില്ലെന്ന് പറഞ്ഞാണ് ധ്യാന്‍ സംസാരിച്ചത്.

അവരെ തനിക്ക് പേഴ്സണലി അറിയില്ല. അതുകൊണ്ട് അത്തരത്തില്‍ പറയാന്‍ കഴിയില്ല എന്നായിരുന്നു ധ്യാനിന്റെ ആദ്യ മറുപടി. എന്നാലും ഹണി റോസിനെ ആരായി കാണണം എന്ന ചോദ്യത്തോട് രസകരമായാണ് ധ്യാന്‍ പ്രതികരിച്ചത്. അവര്‍ നല്ല സൗന്ദര്യം ഉള്ള നടിയാണ്.

സ്‌കൂളിലെയോ കോളേജിലെയോ മറ്റോ ടീച്ചറൊക്കെ ആയിരുന്നെങ്കില്‍ മലര്‍ മിസ്സിനെ പോലെ കുട്ടികള്‍ക്ക് ക്രഷ് തോന്നിയേനെ എന്നാണ് ധ്യാന്‍ പറയുന്നത്. ”ഹണി റോസ് ടീച്ചറായിരുന്നെങ്കില്‍ ഒറ്റ ദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ല.”

”എനിക്ക് അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ടീച്ചര്‍മാരായിരിക്കും നമ്മുടെ ഫസ്റ്റ് ക്രഷ്. കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ക്രഷ് ടീച്ചര്‍മാരായിരുന്നു” എന്നാണ് ധ്യാന്‍ പറയുന്നത്. ഫഹദ് ഫാസില്‍, പൃഥ്വിരാജ്, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, നയന്‍താര തുടങ്ങിയവരെ കുറിച്ചും ധ്യാന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

അജു വര്‍ഗീസിനെ കുറിച്ചുള്ള ചോദ്യത്തിന് അജു സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ വല്ല കേസിലുംപെട്ട് ജയിലില്‍ കഴിയുന്നുണ്ടാകും എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. ഒരു കാലത്ത് പുള്ളി ഒരു പബ്ലിക് ന്യൂയിസന്‍സ് ആയിരുന്നു. എന്റെ വേറൊരു വേര്‍ഷന്‍.

അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടാവില്ല. പിന്നെ ജയിലിലാകുമ്പോള്‍ എല്ലാ ജോലിയും ചെയ്യേണ്ടി വരുമല്ലോ എന്നാണ് ധ്യാന്‍ പറയുന്നത്. ഫഹദ് ഫാസില്‍ നടനായിരുന്നില്ലെങ്കില്‍ അദ്ദേഹം ഒരു കാര്‍ റേസറോ മറ്റോ ആകുമായിരുന്നു എന്നാണ് ധ്യാനിന്റെ മറുപടി.

നയന്‍താരയെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ നടിയായിരുന്നില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ വരുമായിരുന്നുവെന്നാണ് ധ്യാന്‍ പറയുന്നത്. പൃഥ്വിരാജിനെ ഏത് പ്രൊഫഷനിലാണ് കാണാന്‍ സാധ്യതയെന്ന ചോദ്യത്തിന് അദ്ദേഹം ഈ രാജ്യത്തേ ജനിക്കേണ്ട ആളായി തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു ധ്യാനിന്റെ മറുപടി.

Latest Stories

മമ്മൂക്കയ്ക്കും എനിക്കും കഥ ഇഷ്ടമായി, പക്ഷെ ആ സിനിമ നടക്കില്ല..; തുറന്നു പറഞ്ഞ് പൃഥ്വിരാജ്

ഒരൊറ്റ പോസ്റ്റിൽ എല്ലാം ഉണ്ട്, കെഎൽ രാഹുൽ സഞ്ജീവ് ഗോയങ്ക തർക്കത്തിന് തൊട്ടുപിന്നാലെ ലക്നൗ നായകൻറെ ഭാര്യ എഴുതിയത് ഇങ്ങനെ; വാക്ക് ഏറ്റെടുത്ത് ആരാധകർ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാന്‍ തീരുമാനം; കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന അവഗണനയും പ്രതികാരബുദ്ധിയുമെന്ന് മന്ത്രി എംബി രാജേഷ്

കോഴിക്കോട് മഴയും കനത്ത മൂടൽ മഞ്ഞും; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന ഡയലോഗ്..; നൃത്തവേദിയില്‍ ട്വിസ്റ്റ്, ഹിറ്റ് ഡയലോഗുമായി നവ്യ

ചെന്നൈ രാജസ്ഥാൻ മത്സരം ആയിരുന്നില്ല നടന്നത്, ആർആർ വേഴ്സസ് ആർആർ മത്സരമായിരുന്നു; അമ്മാതിരി ചതിയാണ് ആ താരം കാണിച്ചത്: ആകാശ് ചോപ്ര

ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ.. മനോവികാസമില്ലാത്ത ധിക്കാരികളുടെ ഇകഴ്ത്തലുകള്‍ക്കപ്പുറം ശോഭിക്കട്ടെ: ആര്‍ ബിന്ദു

സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി; 5000 വളര്‍ത്തു പക്ഷികളെ ഇന്ന് കൊല്ലും; കേരളത്തിനെതിരെ കടുത്ത നിയന്ത്രണങ്ങളുമായി തമിഴ്‌നാട്

ആ ഇന്ത്യൻ താരമാണ് എന്റെ ബാറ്റിംഗിൽ നിർണായക സ്വാധീനം ചെലുത്തിയത്, പാകിസ്ഥാൻ താരങ്ങൾ എല്ലാവരും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്: മുഹമ്മദ് റിസ്‌വാൻ

സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു