അച്ഛന്‍ കഴിഞ്ഞാല്‍ പേടിയുള്ളത് പിഷാരടിയെ, ഫ്‌ളൈറ്റില്‍ പോകുമ്പോള്‍ അവന്‍ പട്ടിണി കിടക്കും: ധര്‍മജന്‍

രമേഷ് പിഷാരടിയോടുള്ള സൗഹൃദത്തെയും ബഹുമാനത്തെയും കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്നത് തന്നെ ഞെട്ടിച്ചിരുന്നു എന്നാണ് ധര്‍മജന്‍ മനോര ന്യൂസിന്റെ നേരെ ചൊവ്വയില്‍ പ്രതികരിച്ചത്.

“”എടാ ഉമ്മന്‍ ചാണ്ടി സാറിന് 15000 വോട്ട് കുറഞ്ഞു, നിനക്ക് പിന്നെ എന്താ പേടിക്കാന്‍ ഉള്ളത്”” എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പിഷാരടി തന്നോട് പറഞ്ഞതെന്ന് ധര്‍മജന്‍ പറയുന്നു. രമേഷ് പിഷാരടിയുടെ ദേഷ്യത്തെ കുറിച്ചും താരം പറയുന്നുണ്ട്. പിഷാരടിക്ക് പെട്ടെന്ന് ദേഷ്യം വരും.

സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് താന്‍ അത് അവനോടു പറയാറുണ്ട്. ഉപദേശം ഒന്നും അവനു വേണ്ട. എന്നാല്‍ അവന്‍ തന്നെ ഉപദേശിക്കാറുണ്ട്. സത്യം പറഞ്ഞാല്‍ തന്റെ അച്ഛന്‍ കഴിഞ്ഞാല്‍ തനിക്ക് പേടിയുള്ള ഒരാളും തന്നെ ഉപദേശിക്കാന്‍ അവകാശം ഉള്ളതും അവനാണ്. അത്രയ്ക്ക് അവനോട് ഇഷ്ടവും സ്‌നേഹവും ബഹുമാനവുമാണെന്ന് ധര്‍മജന്‍ പറയുന്നു.

ഫ്‌ളൈറ്റില്‍ പോകുമ്പോള്‍ വെജ് ഭക്ഷണം കിട്ടാതെ പിഷാരടി പട്ടിണി കിടക്കുന്നതിനെ കുറിച്ചും ധര്‍മജന്‍ വ്യക്തമാക്കി. പിഷാരടി വെജ് ഫുഡ് ഓര്‍ഡര്‍ ചെയ്യാത്തതിനാല്‍ ഭക്ഷണം കിട്ടില്ല. പിഷാരടി പട്ടിണി കിടക്കുകയും താന്‍ മാത്ര ഭക്ഷണം കഴിക്കുകയും ചെയ്യും. ചിക്കന്‍ കഴിച്ചാല്‍ എന്താ പ്രശ്‌നം, ഇത് കഴിച്ചാല്‍ ചത്തൊന്നും പോകില്ലല്ലോ എന്ന് താന്‍ പറയാറുണ്ടെന്നും താരം പറഞ്ഞു.

Latest Stories

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി