'ഞാന്‍ ആരെയും കണ്ണുമടച്ചു വിശ്വസിക്കുന്ന വ്യക്തി ആയിരുന്നു, ആ സംഭവത്തിനു ശേഷം അതിനു മാറ്റം ഉണ്ടായി'

ബിഗ് സ്‌ക്രീനില്‍ നിന്നു മിനിസ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് ധന്യ മേരി വര്‍ഗീസ്. വിവാഹത്തിനു ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന ധന്യയുടെ പേര് മലയാളി പിന്നീട് കേട്ടത് പണത്തട്ടിപ്പു കേസിലെ പ്രതിയെന്ന രീതിയിലായിരുന്നു. ആ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു എന്നും എല്ലാവരേയും സ്‌നേഹിച്ചാലും ആരെയും അന്ധമായി വിശ്വസിക്കരുത് എന്ന് മനസ്സിലാക്കി തന്നു എന്നും ധന്യ പറയുന്നു.

“അനുഭവമാണ് എന്റെ ഗുരു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ ആരെയും കണ്ണുമടച്ചു വിശ്വസിക്കുന്ന വ്യക്തി ആയിരുന്നു. ആ സംഭവത്തിനു ശേഷം അതിനു മാറ്റം ഉണ്ടായി. ആളുകളുടെ സമീപനം എങ്ങനെ എന്നു മനസ്സിലാക്കിയാണ് ഇപ്പോള്‍ പ്രതികരിക്കുക. ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ് എന്റെത്. പണം എങ്ങനെ ലാഭിക്കാമെന്നും കൈകാര്യം ചെയ്യണമെന്നും അറിയാം. ഭര്‍ത്താവ് ജോണിന്റെ കുടുബം എന്റെ കുടുംബവുമായി യാതൊരു സാമ്യവുമുള്ളതല്ല. അവര്‍ക്ക് വലിയ ബിസിനസ് സാമ്രാജ്യം ഉണ്ടായിരുന്നു. ബിസിനസിനെ കുറിച്ച് ഒന്നും അറിയില്ലെങ്കിലും ഞാനും അവരെ പിന്തുണച്ചു.”

“ജോണിന്റെ മാതാപിതാക്കളെ അദ്ദേഹം നോക്കുന്നത് പോലെ ഞാനും നോക്കി. എന്നാല്‍ പിന്നീട് നേരിടേണ്ടി വന്ന കാര്യങ്ങള്‍ എന്നെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിച്ചു, എല്ലാവരേയും സ്‌നേഹിച്ചാലും ആരെയും അന്ധമായി വിശ്വസിക്കരുത് എന്ന് മനസ്സിലാക്കി. എന്നെപ്പോലെ, ജോണും അനുഭവങ്ങളില്‍ നിന്ന് പല പാഠങ്ങളും ഉള്‍ക്കൊണ്ടു. ജീവിതത്തിലെ മോശം കാര്യങ്ങള്‍ ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണ്.” അടുത്തിടെ ഒരു അഭിമുഖത്തില്‍ ധന്യ പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ