അതിന് ശേഷം എവിടെ വെച്ച് കണ്ടാലും പാര്‍വതി എന്റെ മുന്നില്‍  കൈനീട്ടും: ദേവൻ

ഭരതന്‍ സംവിധാനം ചെയ്ത ‘ഒരു മിന്നാമിനുങിന്‍റെ നുറുങ്ങ് വെട്ടം എന്ന
സിനിമയില്‍ അഭിനയിച്ചപ്പോൾ
താന്‍ അത്ര റൊമാന്റിക് അല്ലെന്നു തോന്നിയെന്നും  അതിനു ഒരു കാരണമുണ്ടെന്നും നടൻ ദേവൻ.

‘ഒരു മിന്നാമിനുങിന്‍റെ നുറുങ്ങ് വെട്ടം’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ തന്നെ എനിക്ക് മനസിലായി ഞാന്‍ ഒട്ടും റൊമാന്റിക് അല്ലെന്ന്. കാരണം ആ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഒരു അനുഭവമുണ്ടായി.

ചിത്രീകരണത്തിനിടെ എനിക്ക് ദുബായ് വരെ പോകേണ്ടി വന്നു. അവിടെ നിന്ന് പോകാന്‍ നേരം ഞാന്‍ പാര്‍വതിയോട് പറഞ്ഞു. പോയിട്ട് വരുമ്പോള്‍ ഞാന്‍ കിറ്റ്‌കാറ്റ് കൊണ്ടുവരാമെന്ന്. അന്ന് കിറ്റ്കാറ്റ് വിപണിയില്‍ വന്നു തുടങ്ങിയതേയുള്ളൂ. പാര്‍വതിയാണേല്‍ കിറ്റ്‌ക്യാറ്റിനെക്കുറിച്ച് കേട്ടിട്ടെയുള്ളൂ.

കണ്ടിട്ടില്ല. പക്ഷേ ദുബായില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ചോക്ലേറ്റിന്റെ കാര്യം മറന്നു. സിനിമയിലെ എന്‍റെ നായികയ്ക്ക് ഒരു കിറ്റ്ക്യാറ്റ് വാങ്ങാന്‍ കഴിയാതിരുന്ന ഞാന്‍  എന്ത് റൊമാന്റിക് ആണെന്ന് അന്ന് ചിന്തിച്ചു പോയി. പിന്നെ എപ്പോള്‍ എവിടെ വച്ച് കണ്ടാലും പാര്‍വതി എന്റെ മുന്നില്‍ കിറ്റ്ക്യാറ്റിനു കൈനീട്ടും ദേവന്‍ പറയുന്നു”

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ