കരിയറിൽ ആദ്യമായാണ് സംവിധായകന്റെ കഴിവിൽ മാത്രം വിശ്വസിച്ചുകൊണ്ട് ഒരു സിനിമ ചെയ്യുന്നത്; തങ്കലാനെ കുറിച്ച് ഡാനിയൽ കാൽടാഗിറോൺ

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാൻ’. വിക്രമാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാൻ.

റോമൻ പൊളൻസ്കി സംവിധാനം ചെയ്ത ഓസ്കർ ചിത്രം ‘ദി പിയാനിസ്റ്റ്’, ആഞ്ജലീന ജോളിയുടെ ‘ലാറ ക്രോഫ്റ്റ്’, തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡാനിയൽ കാൽടാഗിറോൺ ആണ് ചിത്രത്തിൽ വിക്രമിന്റെ വില്ലനായി എത്തുന്നത്. ഇപ്പോഴിതാ തങ്കലാനെ കുറിച്ചും പാ രഞ്ജിത്തിനെ കുറിച്ചും സംസാരിക്കുകയാണ് ഡാനിയൽ കാൽടാഗിറോൺ.

ഒരു ക്ലീഷേ ബ്രിട്ടീഷ് പൊലീസ് കഥാപാത്രത്തിൽ നിന്നും വ്യത്യസ്തമായാണ് ചിത്രത്തിൽ പാ രഞ്ജിത്ത് തന്റെ കഥാപാത്രത്തെ എഴുതിയിരിക്കുന്നത് എന്നാണ് ഡാനിയൽ പറയുന്നത്. ഇന്ത്യൻ സിനിമയെ പലപ്പോഴും ബോളിവുഡുമായാണ് പുറത്തുള്ളവർ ബന്ധപ്പെട്ടിരിക്കുന്നുതെന്നും, എന്നാൽ തമിഴ് സിനിമാ വ്യവസായം ഇന്ത്യയിൽ അംഗീകാരം നേടുന്നുന്നുണ്ടെന്നും, അതിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും താരം വ്യക്തമാക്കി.

“ഒരു ക്ലീഷെ ബ്രിട്ടീഷ് പൊലീസ് കഥാപാത്രത്തിൽ നിന്ന് മാറി വ്യത്യസ്തമായി, പുതുമ തോന്നിക്കും വിധം ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കഥയുടെ യഥാർഥ സത്ത തിരിച്ചറിയാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു. സാധാരണ ഇന്ത്യൻ സിനിമയിൽ കാണുന്ന സ്ഥിരം ഇംഗ്ലീഷ് കഥാപാത്രത്തിൽ നിന്ന് മാറി ആഴവും വൈകാരികതയും സങ്കീർണ്ണതയും കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിച്ചു, കാരണം വിക്രമിന്റെ കഥാപാത്രം പോലെ തന്നെ പ്രാധാന്യമുണ്ട് എന്റെ കഥാപാത്രത്തിനും

ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ബുദ്ധിമുട്ടേറിയ കഥാപാത്രം കൈകാര്യം ചെയ്യുന്നത്, അതേസമയം ഏറ്റവും സവിശേഷത നിറഞ്ഞതും. ഇന്ത്യൻ സിനിമയെ പലപ്പോഴും ബോളിവുഡുമായാണ് പുറത്തുള്ളവർ ബന്ധപ്പെട്ടിരിക്കുന്നുത്, എന്നാൽ ഇത് ബോളിവുഡിനും മേലെയാണ്. തമിഴ് സിനിമാ വ്യവസായം ഇന്ത്യയിൽ അംഗീകാരം നേടുന്നു, അതിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു

എന്റെ കരിയറിൽ ആദ്യമായാണ് സംവിധായകന്റെ കഴിവിൽ മാത്രം വിശ്വസിച്ചുകൊണ്ട് ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. പാ രഞ്ജിത് നൽകിയ സീനിനെ അടിസ്ഥാനമാക്കിയാണ് ഞാൻ അഭിനയിച്ചത്. അദ്ദേഹം മനസിലുള്ളത് എന്താണോ അത് എന്നെ കൊണ്ട് ചെയ്യിപ്പിച്ചു. ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ വിവർത്തനത്തിൽ പലപ്പോഴും വ്യത്യാസങ്ങൾ സംഭവിക്കാം. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും മനോഹരവുമായ ഭാഷകളിലൊന്നായ തമിഴിൻ്റെ സമ്പന്നതയോട് ഇംഗ്ലീഷ് പതിപ്പ് നീതി പുലർത്തുമോ എന്ന കാര്യത്തിൽ സംശയമാണ്. രഞ്ജിത് പറഞ്ഞതെല്ലാം അയാൾ നിറവേറ്റും എന്ന വിശ്വാസത്തിൽ ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കുകയായിരുന്നു

തിരക്കഥ പൂർണമായും വായിക്കാതെയാണ് ഞാൻ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്. കാരണം പാ രഞ്ജിത്തുമായി ഒരു നീണ്ട കൂടിക്കാഴ്ച്ച തന്നെയുണ്ടായി. അദ്ദേഹത്തിന്റെ വർക്കും വിക്രമിന്റെ വർക്കും ഞാൻ കണ്ടു. ഒറിജിനൽ സ്ക്രിപ്റ്റ് തമിഴിലായിരുന്നു. അതുകൊണ്ടു തന്നെ കഥയുടെ സമ്പന്നതയെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു.” എന്നാണ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഡാനിയൽ പറഞ്ഞത്.

തങ്കലാൻ ട്രെയ്​ലറിന് ഗംഭീര പ്രതികരങ്ങളാണ് ലഭിച്ചത്. പുറത്തുവിട്ട ആദ്യ ഗാനത്തിനും മികച്ച പ്രശംസകളാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ചിയാൻ വിക്രമിന്റെ ഗംഭീര പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് ട്രെയ്​ലർ ഉറപ്പ് തരുന്നുണ്ട്. പിരിയഡ്- ആക്ഷൻ ചിത്രമായ തങ്കലാൻ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറാനുള്ള സാധ്യതകളാണ് ട്രെയ്​ലറിൽ കാണുന്നത്. ആഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

അതേസമയം പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ