സ്വപ്നതുല്യം; കാർത്തിക് സുബ്ബരാജിനെ ഞെട്ടിച്ച് ക്ലിന്റ് ഈസ്റ്റ‍‍്‌വുഡ്

ആദ്യ ചിത്രമായ ‘പിസ്സ’ എന്ന ഹൊറർ ത്രില്ലർ സിനിമയിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് കാർത്തിക് സുബ്ബരാജ്.
ആദ്യ ഭാഗമായ ‘ജിഗർതാണ്ട’ കാർത്തിക് സുബ്ബരാജിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ബോബി സിംഹയും സിദ്ധാർത്ഥുമായിരുന്നു ചിത്രത്തിൽ പ്രാധാന കഥാപാത്രങ്ങൾ. അസാൾട്ട് സേതുവിലൂടെ ബോബി സിംഹയും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്.

ഒൻപത് വർഷങ്ങൾക്ക് ശേഷം ‘ജിഗർതാണ്ട ഡബിൾ എക്സ്’ എന്ന ചിത്രവുമായി കാർത്തിക് സുബ്ബരാജ് വീണ്ടുമെത്തിയപ്പോൾ എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചത്. രാഘവ ലോറൻസും എസ്. ജെ സൂര്യയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറയുന്ന ചിത്രത്തിന് ചലച്ചിത്ര മേഖലയിൽ നിന്നും മികച്ച പ്രശംസകളാണ് കിട്ടിയത്.

ഇപ്പോഴിതാ സിനിമപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റ‍‍്‌വുഡ് ചിത്രത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. വൈകാതെ താൻ ജിഗർതാണ്ട ഡബിൾ എക്സ് കാണുമെന്നാണ് ക്ലിന്റ് ഈസ്റ്റ‍‍്‌വുഡ് എക്സിലൂടെ അറിയിച്ചത്. ക്ലിന്റ് ഈസ്റ്റ‍‍്‌വുഡിനുള്ള ആദരമായാണ് കാർത്തിക് സുബ്ബരാജ് ചിത്രമൊരുക്കിയിരിക്കുന്നത്.

“സ്വപ്നതുല്യം! ഇതിഹാസതാരം ക്ലിന്റ് ഈസ്റ്റ്‍വുഡ് ജിഗർതാണ്ട ഡബിൾ എക്സിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നു. വൈകാതെ അദ്ദേഹം സിനിമ കാണും. അദ്ദേഹത്തിന്റെ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആരാധകരുടെ പേരിൽ ഞാനൊരുക്കിയ ആദരമാണ് ജിഗർതണ്ട ഡബിൾ എക്സ് എന്ന സിനിമ. സിനിമയെക്കുറിച്ച് അദ്ദേഹം എന്താകും പറയുക എന്നറിയാൻ കാത്തിരിക്കുന്നു. ട്വിറ്ററിലെ ജിഗർതാണ്ട ഡബിൾ എക്സ് ആരാധകർക്കു നന്ദി! നിങ്ങളാണ് ഈ സിനിമയെ അദ്ദേഹത്തിലേക്കെത്തിച്ചത്” എന്നാണ് ക്ലിന്റ് ഈസ്റ്റ‍‍്‌വുഡിന്റെ എക്സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കാർത്തിക് സുബ്ബരാജ് പറഞ്ഞത്.

പുതിയ സിനിമയായ ‘ജൂറർ 2’ വിന്റെ ചിത്രീകരണത്തിന് ശേഷം ജിഗർതാണ്ട ഡബിൾ എക്സ് കാണുമെന്നാണ് ഔദ്യോഗികമായി ക്ലിന്റ് ഈസ്റ്റ‍‍്‌വുഡ് അറിയിച്ചത്.

എന്തായാലും ചിത്രത്തിന്റെ അണിയറപ്രവർത്തകരും സിനിമ പ്രേമികളും ഒന്നടങ്കം ആവേശത്തിലാണ്. സിനിമ കണ്ടതിന് ശേശാമ ക്ലിന്റ് ഈസ്റ്റ‍‍്‌വുഡ് എന്തുപറയുമെന്നാണ് ആരാധകർ ഇനി ഉറ്റുനോക്കുന്നത്. തിയേറ്ററിൽ മികച്ച വിജയം നേടിയ ജിഗർതാണ്ട ഡബിൾ എക്സ് നെറ്റ്ഫ്ലികസിലൂടെയാണ് ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

മലയാളത്തിൽ നിന്നും നിമിഷ സജയനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സ്ന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്ന്റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ