സംവിധായകന്‍ ആകുന്നതിനെ കുറിച്ച് ഞാനും സ്വപ്‌നം കാണുന്നുണ്ട്, 'ദൃശ്യ'മോ 'വിക്ര'മോ പോലൊന്ന് ചെയ്യണം: ചിരഞ്ജീവി

‘ദൃശ്യം’, ‘വിക്രം’ പോലുള്ള സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ചിരഞ്ജീവി. അതുപോലെ തന്നെ സംവിധായകന്‍ ആകാനും ആഗ്രഹിക്കുന്നുണ്ട് എന്നാണ് ചിരഞ്ജീവി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. വ്യത്യസ്തമായ വേഷങ്ങളില്‍ ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ പരീക്ഷണം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ചിരഞ്ജീവി തുറന്നു പറഞ്ഞു.

തന്റെ പ്രേക്ഷകരോ ആരാധകരോ എങ്ങനെ പ്രതികരിക്കുമെന്ന് സങ്കല്‍പ്പിച്ചാണ് താന്‍ ഓരോ സീനും അഭിനയിക്കുന്നത്. തന്റെ മിക്ക വാണിജ്യ സിനിമകള്‍ക്കും നല്ല പ്രദര്‍ശനം ലഭിക്കുന്നുണ്ട്. വ്യത്യസ്തമായ വേഷങ്ങളില്‍ ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ പരീക്ഷണം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്.

അതുകൊണ്ടാണ് ‘സ്വയം ക്രുഷി’, ‘ആപത്ബാന്ധവഡു’, ‘മന്ത്രിഗരി വിയ്യാന്‍കൂട്’ എന്നീ സിനിമകളില്‍ അഭിനയിച്ചത്. എന്നിരുന്നാലും, കാലക്രമേണ, ആത്മസംതൃപ്തി തിരഞ്ഞെടുക്കുന്നതിനേക്കാള്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് നല്‍കുകയാണ് പ്രധാനമെന്ന് താന്‍ മനസിലാക്കി.

നിര്‍മ്മാതാക്കളും വിതരണക്കാരും സുരക്ഷിതരായിരിക്കണം, അതാണ് വാണിജ്യ സിനിമകള്‍ തിരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. ‘ദൃശ്യം’, ‘വിക്രം’ പോലുള്ള സിനിമകള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അത് എപ്പോള്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്.

സംവിധായകന്‍ ആകുന്നതിനെ കുറിച്ചും ആളുകള്‍ ചോദിക്കുന്നുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാലം താനും സ്വപ്നം കാണുന്നുണ്ട് എന്നാണ് ചിരഞ്ജീവി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ