നാല് ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ല, 'ഹോം' പോലൊരു സിനിമ ഇവിടെ ചെയ്യാന്‍ പറ്റില്ല, മലയാളം വ്യത്യസ്തമാണ്: ചേരന്‍

‘ഹോം’ പോലൊരു സിനിമ തമിഴില്‍ ചെയ്യാന്‍ കഴിയില്ലെന്ന് നടനും സംവിധായകനുമായ ചേരന്‍. ടൊവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് ചേരന്റെ പരാമര്‍ശം. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം കണ്ട് നാല് ദിവസത്തോളം തനിക്ക് ഉറക്കം വന്നില്ല എന്നാണ് ചേരന്‍ പറയുന്നത്.

”ഹോം എന്നൊരു സിനിമയുണ്ട്, കണ്ടിട്ടുണ്ടോ? ആ സിനിമ കണ്ടിട്ട് എനിക്ക് നാല് ദിവസം ഉറക്കം വന്നില്ല. എങ്ങനെയാണ് ഈ സിനിമ ചെയ്തത്. ഈ കഥ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ആരോടെങ്കിലും പറഞ്ഞാല്‍ അവര്‍ സമ്മതിക്കുമോ? ഇന്ദ്രന്‍സ് എന്ന നടനാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഇവിടെ കരുണാകരനെ പോലൊരു നടനെ വെച്ച് ചെയ്യാമെന്ന് പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ?”

”നമ്മുടെ ഇന്‍ഡസ്ട്രിയുടെ ബിസിനസ് രീതികളും തിയറ്ററുകാരുടെ സമീപനവും മറ്റൊരു തരത്തിലാണ്. മലയാളം ഇന്‍ഡസ്ട്രിയില്‍ അത് വ്യത്യസ്തമാണ്. അതാണ് അവിടെ നിരവധി നല്ല സിനിമകള്‍ വരുന്നതിന് കാരണം” എന്നാണ് ചേരന്‍ പറയുന്നത്. 2021ല്‍ റിലീസ് ചെയ്ത സിനിമയാണ് ഹോം. കോവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയാണ് സിനിമ എത്തിയത്.

ചിത്രം പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയിരുന്നു. ഇന്ദ്രന്‍സിനൊപ്പം നടി മഞ്ജു പിള്ളയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ഭാസി, നസ്‌ലിന്‍, അനൂപ് മേനോന്‍, വിജയ് ബാബു, അജു വര്‍ഗീസ്, ദീപ തോമസ്, ജോണി ആന്റണി, മിനോന്‍, ശ്രീകാന്ത് മുരളി എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍