ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല, എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റ്: ചാര്‍മിള

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവമായി അഭിനയിച്ചിരുന്ന നടിയാണ് ചാര്‍മിള. എന്നാല്‍ വിവാഹത്തോടെ അവര്‍ അഭിനയരംഗത്ത് നിന്നും മാറിയിരുന്നു. ആദ്യ വിവാഹം പരാജയപ്പെട്ടതിന് പിന്നാലെ രണ്ടാമതും വിവാഹിതയായി. അതും പരാജയമായതോടെ മകനൊപ്പം കഴിയുകയായിരുന്നു നടി. വിവാഹജീവിതം തനിക്ക് വിധിച്ചിട്ടുള്ളത് അല്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

അഭിനയിക്കാനുള്ള കഴിവ് ദൈവം തന്നെങ്കിലും വിവാഹത്തിന്റെ പിന്നാലെ പോയതോടെ തനിക്കത് നഷ്ടപ്പെടുകയായിരുന്നു. തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് അതാണെന്നും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു.

ദൈവം അറിയാതെ നമ്മുടെ ആരുടെയും ജീവിതത്തില്‍ ഒന്നും സംഭവിക്കില്ല. കുറേ പേര്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കും. കുറേ പേര്‍ക്ക് മോശം കാര്യങ്ങളും. എനിക്ക് വിവാഹ ജീവിതത്തില്‍ രാശിയില്ല. അതാണ് സത്യം. ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല. എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്.

ആദ്യത്തെ ദുരനുഭവത്തില്‍ നിന്ന് തന്നെ വിവാഹവും കുടുംബ ജീവിതവും വേണമെന്ന് ഞാന്‍ തീരുമാനിക്കേണ്ടത് ആയിരുന്നു. അഭിനയിക്കാന്‍ ദൈവം കഴിവ് തന്നു. അതില്‍ ശ്രദ്ധികാതെ ഇതിന് പുറകേ പോയതാണ് എന്റെ തെറ്റ്. ഇനി ഒരിക്കലും ആ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല. ചിലര്‍ക്ക് കുടുംബ ജീവിതം നന്നാകും. പക്ഷേ ആ പ്രൊഫഷനില്‍ ശോഭിക്കില്ല. ദൈവം എനിക്കൊരു നല്ല പ്രൊഫഷന്‍ തന്നു. നല്ല സിനിമകള്‍ തന്നു. ആ സമയത്ത് ഞാന്‍ കുടുംബ ജീവിതം തേടി പോയത് എന്റെ തെറ്റ് തന്നെയാണെന്ന് ചാര്‍മിള പറയുന്നു.

Latest Stories

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ