ഭാഗ്യശ്രീയെ വാരിയെടുക്കണം, ചുംബിക്കണം; ഫോട്ടോഗ്രാഫറുടെ ആവശ്യത്തോട്‌ അന്നു സൽമാൻ ഖാൻ പറഞ്ഞത്..

സൽമാൻ ഖാൻ നായകനായ തന്റെ ആദ്യ സിനിമ “മേനെ പ്യാർ കിയാ”യുടെ സെറ്റിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി നടി ഭാഗ്യശ്രീ. സിനിമയ്ക്കായി ഫോട്ടോഷൂട്ടിനെത്തിയ ആ കാലത്തെ പ്രമുഖ ഫോട്ടോഗ്രാഫർ സൽമാനോട് പറഞ്ഞതും അതിന് സൽമാൻ ഖാന്റെ മറുപടിയുമാണ് ഭാഗ്യശ്രീ വർഷങ്ങൾക്ക് ശേഷം തുറന്നു പറഞ്ഞിരിക്കുന്നത്.

“”ആ സമയത്തെ ഏറ്റവും പ്രശസ്തനായ ഫോട്ടോഗ്രാഫറായിരുന്നു ഫോട്ടോഷൂട്ടിന് എത്തിയത്. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ഞങ്ങളുടെ ഹോട്ട് ചിത്രമായിരുന്നു ആവശ്യം. “താൻ ക്യാമറയുമായി തയ്യാറായി കഴിഞ്ഞാൽ താങ്കൾ ഭാഗ്യശ്രീയെ വാരിയെടുത്ത് ചുംബിക്കണം” എന്നായിരുന്നു ആ ഫോട്ടോഗ്രാഫർ സൽമാനോട് ആവശ്യപ്പെട്ടത്.”” തന്നോടു പറയാതെയായിരുന്നു ഈ സംഭാഷണമെന്ന് ഭാഗ്യശ്രീ പറയുന്നു.

“”അവിചാരിതമായാണ് ഞാൻ ഈ സംഭാഷണം കേട്ടത്. സൽമാൻ അന്ന് വലിയ താരമായി കഴിഞ്ഞിരുന്നു. ഞങ്ങളെല്ലാവരും അഭിനയരംഗത്ത് പുതിയ ആളുകളായിരുന്നു. ഫോട്ടോഗ്രാഫറുടെ ആവശ്യം കേട്ട ഞാൻ ഞെട്ടിത്തരിച്ചു പോയി. എന്നാൽ സൽമാന്റെ മറുപടി അദ്ദേഹത്തോടുള്ള ബഹുമാനം ഇരട്ടിയാക്കി. അങ്ങനെയൊന്നും ചെയ്യാൻ പോകുന്നില്ലെന്നും, നിങ്ങൾക്ക് അത്തരം ഫോട്ടോ ആവശ്യമുണ്ടെങ്കിൽ ആദ്യം പോയി ഭാഗ്യശ്രീയോട് ചോദിക്കണം എന്നുമായിരുന്നു സൽമാന്റെ മറുപടി.”” ഇതോടെ സുരക്ഷിതമായ ഇടത്താണ് ഉള്ളതെന്ന വിശ്വാസം വന്നതായും ഭാഗ്യശ്രീ വ്യക്തമാക്കി.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി