കുറച്ചു കാലം സുരേഷേട്ടന്‍ മാറി നിന്നിരുന്നു, ഒറ്റക്കൊമ്പന്‍ അദ്ദേഹത്തിന് പൊളിക്കാനുള്ള പടമായിരിക്കും: ബിജു മേനോന്‍

‘കാവല്‍’ എന്ന സിനിമയ്ക്ക് ശേഷം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പന്‍’. ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം ഒരു പ്രധാനപ്പെട്ട വേഷത്തില്‍ ബിജു മേനോനും എത്തുന്നുണ്ട്. ചിത്രത്തെ കുറിച്ച് ബിജു മേനോന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം.

സുരേഷേട്ടന്റെ ഒരുപാട് ആക്ഷന്‍ സിനിമകള്‍ കണ്ട് ഇഷ്ടപ്പെട്ടവരാണ് നമ്മള്‍. പിന്നെ സുരേഷേട്ടന്‍ കുറച്ചു കാലം മാറി നിന്നു. വീണ്ടും സുരേഷേട്ടന്റെ സിനിമ വരുമ്പോള്‍ സന്തോഷമാണ്. നല്ലൊരു കൊമേഴ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമ. അതില്‍ താന്‍ ഒരു ഭാഗം ആകുന്നുവെന്ന് മാത്രം.

സുരേഷേട്ടന് പൊളിക്കാനുള്ള പടമായിരിക്കും. കൂടെ താനും ഉണ്ടാകും എന്നാണ് ഒരു അഭിമുഖത്തില്‍ ബിജു മേനോന്‍ പറയുന്നത്. നവാഗതനായ മാത്യൂസ് തോമസ് ആണ് ഒറ്റക്കൊമ്പന്‍ സംവിധാനം ചെയ്യുന്നത്. ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മാണം.

സുരേഷ് ഗോപിയുടെ 250-ാം ചിത്രമായി പ്രഖ്യാപിച്ച ഒറ്റക്കൊമ്പന്‍ വിവാദങ്ങളിലും അകപ്പെട്ടിരുന്നു. എന്നാല്‍ വിവാദങ്ങളെ മറികടന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്.

Latest Stories

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

'യദുവിനെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു'; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി എംഎല്‍എ; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്