ഇയാള്‍ ഈ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നെങ്കിലും കുറച്ചു കഴിഞ്ഞ് ഇതേ പോലെ കൊലപ്പെടുത്തിയേനെ; മാനസയുടെ കൊലപാതകത്തില്‍ ഭാഗ്യലക്ഷ്മി

നെല്ലിക്കുഴിയില്‍ മാനസ എന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കുറേയധികം നമ്മളെ സ്വാധീനിക്കുന്നത് നമ്മുടെ സമൂഹമാണ് അല്ലെങ്കില്‍ നമ്മുടെ സൗഹൃദമാണ്. മക്കളും മാതാപിതാക്കളും തമമിലുള്ള ബന്ധം ഇപ്പോള്‍ വളരെ കുറവ് ഇയാള്‍ ഈ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ പെണ്‍കുട്ടി ഇത് പോലെ കൊല്ലപ്പെടുമായിരുന്നു. എന്തെങ്കിലും രീതിയില്‍ ഈ കുട്ടിയെ കൊന്നേനെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ അവര്‍ പറഞ്ഞു.

അതേസമയം, മാനസയെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് രഖില്‍ കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായാണ് നിഗമനം. ഒരു മാസം പ്രദേശത്ത് രഹസ്യമായി താമസിച്ചാണ് രഖില്‍ കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിയത്. മാനസ പഠിച്ചിരുന്ന കോളേജിനും താമസിച്ചിരുന്ന വീടിനും ഇടയിലുള്ള സ്ഥലമാണ് ഇയാള്‍ താമസിക്കാനായി തിരഞ്ഞെടുത്തത്. ഇവിടെ മുകള്‍നിലയിലുള്ള മുറിയില്‍നിന്ന് മാനസ നടന്നു പോയിരുന്ന വഴിയും കൃത്യമായി കാണാം. അതിനാല്‍ ദിവസങ്ങളോളം പെണ്‍കുട്ടിയെ നിരീക്ഷിച്ചതിന് ശേഷമാണ് കൊലപാതകത്തിലേക്ക് കടന്നതെന്നാണ് നിഗമനം.

പ്ലൈവുഡ് വ്യാപാരിയാണെന്ന് പറഞ്ഞാണ് രഖില്‍ കഴിഞ്ഞ നാലാം തീയതി ഇവിടെ മുറിയെടുത്തത്. ഇയാളുടെ പെരുമാറ്റത്തില്‍ ആര്‍ക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. യുവാവ് താമസിച്ചിരുന്നത് മുകള്‍നിലയിലുള്ള മുറിയിലായിരുന്നു. ഈ മുറി മറയ്ക്കുന്ന തരത്തില്‍ ഒരു കര്‍ട്ടനും ഇവിടെയുണ്ട്. അതിനാല്‍ പുറത്തുനിന്നും ഇവിടേക്ക് ഒന്നും കാണാനാകില്ല. ഈ കര്‍ട്ടന്റെ ഒരു ഭാഗത്ത് കൃത്യമായ വിടവുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. മാനസയെ നിരീക്ഷിക്കാനായി രഖില്‍ തന്നെ ഈ വിടവുണ്ടാക്കിയെന്നാണ് കരുതുന്നത്. രഖിലിന്റെ മുറിയില്‍ നിലവില്‍ വസ്ത്രങ്ങളും ചില മരുന്നുകളും മാത്രമാണ് അവശേഷിക്കുന്നത്.

Latest Stories

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി